സിപിഎമ്മിന്റെ അഭ്യർത്ഥന സ്വീകരിച്ച് പി വി അൻവർ; പരസ്യപ്രസ്താവന തത്കാലം നിർത്തുന്നു; പാർട്ടിയുടെ ഗതികേടിൽ അമ്പരന്ന് അണികൾ

തിരുവനന്തപുരം: ചരിത്രത്തിൽ സിപിഎം ഇന്നുവരെ കാണാത്ത ചില സംഭവങ്ങൾക്കാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം സാക്ഷ്യം വഹിക്കുന്നത്. പിവി അന്‍വര്‍ എംഎല്‍എ പാർട്ടിക്കും ഇടതു സർക്കാരിനുമെതിരെ നടത്തുന്ന പരസ്യ ആരോപണങ്ങളോട് യോജിക്കാനാവില്ലെന്ന് സിപിഎം. ഇത്തരം നിലപാടുകള്‍ രാഷ്ട്രീയ എതിരാളികക്ക് സർക്കാരിനെയും പാര്‍ട്ടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌. അൻവർ തൻ്റെ സമീപനം തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളിൽ നിന്നും നിന്നും പിന്തിരിയണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.

അതിനു പിന്നാലെ ഇപ്പോൾ പിവി അൻവർ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. താൽക്കാലികമായി താൻ പരസ്യപ്രസ്താവന നിർത്തുന്നു എന്നായിരുന്നു ഫേസ്ബുക്കിലൂടെ അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാൽ താൻ ഉന്നയിച്ച വിഷയങ്ങളിൽ നിന്നും പുറകോട്ടില്ല എന്ന് അൻവർ പറഞ്ഞു വെക്കുന്നുണ്ട്.

സിപിഎം ഇപ്പോൾ പറയുന്നത് താങ്കൾ ആവശ്യപ്പെട്ടതനുസരിച്ച് അൻവർ പരസ്യപ്രസ്താവന പിൻവലിക്കുന്നു എന്നുള്ളതാണ്. എന്നാൽ വസ്തുത നേരെ തിരിച്ചും. മുഖ്യമന്ത്രിക്കെതിരെയും ആഭ്യന്തരവകുപ്പിനെതിരെയും അതിശക്തമായ ആക്ഷേപങ്ങളും ആരോപണങ്ങളും ആണ് പി വി അൻവർ ഉന്നയിച്ചത്. ഈ ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിക്ക് പോലും മറുപടി ഇല്ലാതാകുന്ന വേളയിലാണ് പി വി അൻവറിനോട് ഒരു അഭ്യർത്ഥന നടത്താൻ സിപിഎം തയ്യാറായത്.

ചുരുക്കത്തിൽ സിപിഎം പി വി അൻവറിന്റെ കാലുപിടിച്ചു എന്നർത്ഥം. ഇനിയും കൂടുതൽ പത്രസമ്മേളനങ്ങൾ അൻവർ വിളിച്ചുകൂട്ടിയാൽ അത് പാർട്ടിക്കും വിശിഷ്യാ മുഖ്യമന്ത്രിക്കും നല്ലതുപോലെ തന്നെ പ്രഹരം ഏൽപ്പിക്കും എന്ന തിരിച്ചറിവ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിനു ഉണ്ടായിരിക്കുന്നു. അതിന്റെഭാഗമായിട്ടാണ് അൻവറിനോട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥന നടത്തുന്നത്. എന്തായാലും ആ അഭ്യർത്ഥന പി വി അൻവർ സ്വീകരിച്ചിരിക്കുന്നു എന്നുള്ളതാണ് അദ്ദേഹം ഇപ്പോൾ വ്യക്തമാക്കുന്നത്. എന്തായാലും ടിവി അൻവർ എന്ന ഒരു ഭരണകക്ഷി എംഎൽഎയുടെ കാലു പിടിക്കേണ്ട ഗതികേടിലേക്ക് സിപിഎം എന്ന പാർട്ടി എത്തിയിരിക്കുന്നു ഇതിൽ അമ്പരന്നിരിക്കുകയാണ് പാർട്ടി അനുഭാവികൾ.

Comments (0)
Add Comment