ജീവിക്കുന്ന രക്തസാക്ഷിയുടെ കുടുംബവും സിപിഎം വിട്ടു ; കൂത്തുപറമ്പിലെ പുഷ്പന്‍റെ സഹോദരൻ ബിജെപിയില്‍

Jaihind News Bureau
Sunday, October 18, 2020

 

കണ്ണൂർ: കൂത്തുപറമ്പ് വെടിവയ്പ്പിലെ സിപിഎമ്മിന്‍റെ  ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍റെ സഹോദരൻ ബിജെപി അംഗത്വമെടുത്തു. ചൊക്ലി മേനപ്രം സ്വദേശി പുതുക്കുടി ശശിയാണ് ബിജെപിയിൽ ചേർന്നത്. തലശേരി ബിജെപി ഓഫിസിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കെ പി പ്രകാശ് ബാബു അംഗത്വം നൽകി. വിവിധ വിഷയങ്ങളിലുള്ള സിപിഎം നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് ശശി പറഞ്ഞു.