ഇന്ധനവില കുതിക്കുന്നു ; പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി ; വലഞ്ഞ് ജനം

Jaihind Webdesk
Friday, June 11, 2021

തിരുവനന്തപുരം : ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 97 രൂപയും 54 പൈസയും ഡീസല്‍ വില 92 രൂപ 90 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 95.96 പൈസയും ഡീസലിന് 91.43 പൈസയുമാണ് നിരക്ക്. കോഴിക്കോട് പെട്രോളിന് 95 രൂപ 95 പൈസയും ഡീസലിന് 91 രൂപ 31 പൈസയുമാണ് പുതിയ വില. 37 ദിവസത്തിനിടെ 22 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.