മോദിയുടെ റഡാര്‍-മേഘസിദ്ധാന്തത്തെ പരിഹസിച്ച് ഊര്‍മ്മിള മണ്ഡോദ്കര്‍
Jaihind TV News Report
Jaihind TV Web Desk
May 14, 2019
1 min read
•
Updated: June 07, 2026
മോദിയുടെ റഡാര്‍-മേഘസിദ്ധാന്തത്തെ പരിഹസിച്ച് ബോളിവുഡ് നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഊര്‍മ്മിള മണ്ഡോദ്കറും. തന്‍റെ വളര്‍ത്തുനായയുടെ ചിത്രത്തിനൊപ്പമാണ് ആരുടെയും പേരെടുത്ത് പറയാതെ ഊര്‍മ്മിളയുടെ പരിഹാസ ട്വീറ്റ്.
ദൈവത്തിനു നന്ദി പറഞ്ഞാണ് ട്വീറ്റ് ആരംഭിക്കുന്നത്. "മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമായതിനാല്‍ എന്‍റെ അരുമയായ റോമിയോയ്ക്ക് കൃത്യമായി റഡാര്‍ സിഗ്‌നലുകള്‍ ലഭിക്കുന്നുണ്ട്" എന്നായിരുന്നു പട്ടിക്കുട്ടിക്കൊപ്പമുള്ള ചിത്രത്തോടൊപ്പമുള്ള ഊര്‍മ്മിളയുടെ ട്വീറ്റ്.
ഒരു വാര്‍ത്താചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ബാലാക്കോട്ട് ആക്രമണത്തെ കുറിച്ചു വെളിപ്പെടുത്തല്‍ നടത്തിയത്. മേഘങ്ങളും മഴയുമുള്ളപ്പോള്‍ പാകിസ്ഥാന്റെ റഡാറുകളില്‍ വിമാനങ്ങള്‍ കാണപ്പെടില്ലെന്നും ആക്രമണത്തിന് ഉചിതമായ സമയം ഇതു തന്നെയാണെന്നു നിര്‍ദേശം നല്‍കിയത് താനാണെന്നും മോദി അവകാശപ്പെട്ടു. ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും കാരണമായത്.
Thank God for the clear sky and no clouds so that my pet Romeo’s ears can get the clear RADAR signals ? pic.twitter.com/lbgtmIo59L
— Urmila Matondkar (@OfficialUrmila) May 13, 2019
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10