Logo
Tue, Jun 09, 2026 • 08:35 AM
LIVE TV
Watch

No business videos available

No Middle East videos available

മത സമ്മേളനവേദി ദുരന്തമുഖമായി മാറി; തിക്കിലും തിരക്കിലുമുണ്ടായ അപകടത്തിൽ 20 പേർ മരിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 29, 2025
1 min read Updated: June 06, 2026
SHARE:
SAVE: Login to save

മത സമ്മേളനവേദി ദുരന്തമുഖമായി മാറി; തിക്കിലും തിരക്കിലുമുണ്ടായ അപകടത്തിൽ 20 പേർ മരിച്ചു
ഡല്‍ഹി:പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയുടെ അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലുമുണ്ടായ അപകടത്തിൽ 20 പേർ മരിച്ചു. നിരവധി പേർക്ക് പരുക്ക് പറ്റി എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ കാണിക്കുന്നത്. ഒപ്പം, നിരവധി പേരുടെ വിവരങ്ങള്‍ പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇന്ന് പുലർച്ചെ, സ്നാനത്തിന് എത്തിയ നിരവധി  ജനങ്ങൾ അഖാര മാർഗത്ത് വെച്ച് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തകർത്തതാണ് അപകടകാരണം. ബാരിക്കേഡുകൾ നീക്കം ചെയ്തതോടെ, അവിടെ വലിയ തിരക്കുണ്ടായിട്ടാണ് അപകടം നടന്നത്. പുലർച്ചെ ഒന്നിനും രണ്ടിനുമിടയിലുള്ള സമയത്താണ് ദുർഘടമായ സംഭവം നടക്കുന്നത്. അപകടത്തെ തുടർന്ന് കുംഭമേള മണ്ഡലത്തിൽ ഹൃദയഭേദകമായ കാഴ്ചകളാണ് ഉണ്ടായത്. നദികള്‍ സംഗമിക്കുന്ന വേദി തിരക്കില്‍പ്പെട്ട് പ്രദേശത്ത് വസ്ത്രങ്ങൾ, ഷൂസുകൾ, ബാഗുകൾ തുടങ്ങിയ സാധനങ്ങള്‍ കൊണ്ട് നിറഞ്ഞു. കണ്ണുനിറയ്ക്കുന്ന കാഴ്ചകളായിരുന്നു അതെല്ലാം. ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ തുടങ്ങിയ നേതാക്കളുമായി ചർച്ച ചെയ്യുകയും, അപകടത്തിന്‍റെ ഗൗരവം വിലയിരുത്തുകയും ചെയ്തു. യോഗി ആദിത്യനാഥ്, പ്രയാഗ്രാജിലെ സ്ഥിതി നിയന്ത്രണവിധേയമായെന്ന് ഉറപ്പ് നല്‍കി.  ഗുരുതരമായ സാഹചര്യങ്ങളിൽ, സംഗമസ്ഥലത്ത് എത്താൻ ശ്രമിക്കരുതെന്നും,  പുണ്യസ്നാനത്തിനുള്ള വ്യവസ്ഥകൾ പുനരാരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10