ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ നിര്‍ത്തലാക്കിയ സ്‌കോളര്‍ഷിപ്പുകള്‍ പുനഃസ്ഥാപിക്കാന്‍ കഴിയില്ല; ജെബി മേത്തറിന് മറുപടി നല്‍കി ന്യൂനപക്ഷക്ഷേമ മന്ത്രി കിരണ്‍ റിജ്ജു
Jaihind TV News Report
Jaihind TV Web Desk
November 29, 2024
1 min read
•
Updated: June 06, 2026
ഡല്‍ഹി: ന്യൂനപക്ഷക്ഷേമ മന്ത്രി കിരണ്‍ റിജ്ജു ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ നിര്‍ത്തലാക്കിയ സ്‌കോളര്‍ഷിപ്പുകള്‍ പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്ന് ജെബി മേത്തര്‍ എം.പിയെ അറിയിച്ചു. 2021 -ന് ശേഷം പ്രീ -മെട്രിക്, പോസ്റ്റ് -മെട്രിക്, മെറിറ്റ് -കം -മീന്‍സ് എന്നീ സ്‌കോളര്‍ഷിപ്പുകള്‍ നടപ്പിലാക്കാന്‍ അനുമതി ലഭിച്ചിട്ടില്ലെന്നും രാജ്യസഭയില്‍ മന്ത്രി പറഞ്ഞു.
കേന്ദ്രം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് അനുവദിക്കുന്ന തുക 2019 മുതല്‍ കുറഞ്ഞുവരികയാണ്. 5029 കോടി 2020-21 -ല്‍ വകയിരുത്തിയിരുന്നുവെങ്കിലും 4005 കോടിയാണ് ചിലവഴിച്ചത്. 4346.45 കോടി 2021-22 ലും, 2022-23 - ല്‍ 2612.66 കോടി രൂപയും , 2608.93 കോടി രൂപയുമാണ് 2023-24 ല്‍ സ്‌കോളര്‍ഷിപ്പായി നല്‍കിയത്. 3183.24 കോടി 2024-25 - ല്‍ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10