Logo
Tue, Jun 09, 2026 • 11:38 AM
LIVE TV
Watch

No business videos available

No Middle East videos available

സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി പി മാധവൻ അന്തരിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 16, 2024
1 min read Updated: June 06, 2026
SHARE:
SAVE: Login to save

സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി പി മാധവൻ അന്തരിച്ചു
ഡൽഹി : കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന തൃശൂർ വല്ലച്ചിറ ചെറുശ്ശേരി പട്ടത്തുമന പി.പി.മാധവൻ( 73)അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അര നൂറ്റാണ്ട് കാലം ഗാന്ധി കുടുംബത്തോടൊപ്പം പ്രവർത്തിച്ച പി പി മാധവൻ സോണിയ ഗാന്ധിയുടെ വിശ്വസ്തരിൽ പ്രധാനിയായിരുന്നു. മൃതദേഹം ഇന്ന് രാത്രി ഒമ്പതുമണിയോടുകൂടി പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ എത്തിക്കും .നാളെ രാവിലെ 11 ന് തൈക്കാട്ടുശ്ശേരിയിലെ വീട്ടുവളപ്പിൽ അന്ത്യകർമ്മങ്ങൾ നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസ്കാരച്ചടങ്ങിൽ പങ്കെടുക്കും. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എം പി തുടങ്ങിയവർ ഇന്ന് ഡൽഹിയിൽ നിന്നും നാട്ടിലേക്ക് തിരിച്ചിരുന്നു. പരേതരായ പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെയും ആര്യ അന്തർജ്ജനത്തിന്റെയും മകനാണ്. ഭാര്യ: സാവിത്രി. മക്കൾ: ദീപു, ദീപ്തി. മരുമക്കൾ: അശ്വതി, അരുൺ.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10