Logo
Tue, Jun 09, 2026 • 10:18 AM
LIVE TV
Watch

No business videos available

No Middle East videos available

'ചിലർക്ക് അംബേദ്കർ എന്ന പേരിനോട് അലർജി’; അമിത് ഷായ്ക്കെതിരെ വിജയ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 19, 2024
1 min read Updated: June 06, 2026
SHARE:
SAVE: Login to save

'ചിലർക്ക് അംബേദ്കർ എന്ന പേരിനോട് അലർജി’; അമിത് ഷായ്ക്കെതിരെ വിജയ്
    തമിഴ്നാട്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തിനെതിരെ തമിഴ് നടനും തമിഴക വെട്രി കഴകം  പ്രസിഡന്‍റുമായ വിജയ്. ചില വ്യക്തികള്‍ക്ക് അംബേദ്കര്‍ എന്ന പേരിനോട് അലര്‍ജിയുണ്ടാകാം എന്നായിരുന്നു എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വിജയ് വ്യക്തമാക്കിയത്. ‘പകരം വെയ്ക്കാനില്ലാത്ത രാഷ്ട്രീയ- ബൗദ്ധിക വ്യക്തിത്വമാണ് അംബേദകറിന്‍റേത്. അദ്ദേഹത്തിന്‍റെ പൈതൃകം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് പ്രത്യാശയുടെ വെളിച്ചമാണ്. സാമൂഹിക അനീതിക്കെതിരായ ചെറുത്തുനില്‍പ്പിന്‍റെ പ്രതീകമാണ് അംബേദ്കറെന്നും വിജയ് പോസ്റ്റിലൂടെ പറയുന്നു. ‘അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, എന്ന അദ്ദേഹത്തിന്‍റെ നാമം നമുക്ക് സന്തോഷത്തോടെ ജപിച്ചുകൊണ്ടേയിരിക്കാമെന്നും വിജയ് പറഞ്ഞു. അമിത് ഷായുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു  അദ്ദേഹം എക്‌സില്‍ പോസ്റ്റിട്ടത്. വടക്കന്‍ തമിഴ്നാട്ടിലെ വില്ലുപുരത്ത് നടന്ന പാര്‍ട്ടിയുടെ ആദ്യ റാലിയില്‍, ടിവികെയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാക്കളില്‍ ഒരാളായി അംബേദ്കറെ വിജയ് പരാമര്‍ശിച്ചിരുന്നു. ദലിത് വോട്ടര്‍മാരെ കൂടി ലക്ഷ്യമിട്ടാണ് വിജയ് തന്‍റെ പാര്‍ട്ടി ചലിപ്പിക്കുന്നത്. 2011ലെ സെന്‍സസ് പ്രകാരം തമിഴ്നാട്ടിലെ ജനസംഖ്യയുടെ 20 ശതമാനത്തോളം ദളിതരാണ്. അതേസമയം ഡിസംബര്‍ 17ന് രാജ്യസഭയില്‍ അമിത് ഷാ നടത്തിയ പരാമര്‍ശത്തെ രാജ്യത്തുടനീളമുള്ള പ്രതിപക്ഷ പാര്‍ട്ടികളും അപലപിച്ച് രംഗത്തെത്തി. ‘ അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍… എന്ന് പറയുന്നതു പ്രതിപക്ഷത്തിനു ഫാഷനായിരിക്കുന്നു. ഇങ്ങനെ പല തവണ ദൈവത്തിന്‍റെ പേരു പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ സ്ഥാനം ലഭിക്കുമായിരുന്നു’- ഇങ്ങനെയായിരുന്നു അമിത് ഷായുടെ വാക്കുകള്‍. ഈ പരാമര്‍ശം രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്. ഇന്നലെ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും സ്തംഭിപ്പിച്ച പ്രതിപക്ഷം, പാര്‍ലമെന്‍റിന് പുറത്തേക്കും പ്രതിഷേധം വ്യാപിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. ആഭ്യന്തരമന്ത്രി മാപ്പു പറയണമെന്നും രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം ഇന്നും പാര്‍ലമെന്‍റിന്‍റെ പുറത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10