Logo
Tue, Jun 09, 2026 • 08:34 PM
LIVE TV
Watch

No business videos available

No Middle East videos available

സിപിഎം പോളിറ്റ് ബ്യൂറോയിൽ കേരള ഘടകത്തിന് രൂക്ഷ വിമർശനം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 29, 2019
1 min read Updated: June 09, 2026
SHARE:
SAVE: Login to save

സിപിഎം പോളിറ്റ് ബ്യൂറോയിൽ കേരള ഘടകത്തിന് രൂക്ഷ വിമർശനം
സിപിഎം പോളിറ്റ് ബ്യൂറോയിൽ രൂക്ഷ വിമർശനം നേരിട്ട് സിപിഎം കേരള ഘടകം. വിശ്വാസി സമൂഹവും മതന്യൂനപക്ഷങ്ങളും പാർട്ടി അടിത്തറയിൽ നിന്നും അകന്ന് പോയെന്ന് സമ്മതിക്കുന്ന റിപ്പോർട്ടാണ് കേരള ഘടകം പിബിയിൽ സമർപ്പിച്ചത്. പോളിറ്റ് ബ്യൂറോ ഇന്നും തുടരും. ലോക്സഭ തിരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവിക്ക് സിപിഎം പോളിറ്റ് ബ്യൂറോയുടെ ആദ്യ ദിനത്തിൽ കേരള നേത്യത്വത്തിന് കടുത്ത വിമർശനം. സംസ്ഥാന ഘടകങ്ങൾ സമർപ്പിച്ച റിപ്പോർട്ടിന്മേലുള്ള പ്രാഥമിക ചർച്ചയാണ് ഇന്നലെ ഉണ്ടായത്. വിശ്വാസി സമൂഹം പാർട്ടിയുടെ അടിത്തറയിൽ നിന്നും അകന്ന് പോയെന്നും, മതന്യൂനപക്ഷങ്ങൾ പാർട്ടിയോട് വിമൂക കാണിച്ചെന്നും പ്രതിപാതിക്കുന്ന റിപ്പോർട്ട് ആണ് കേരള ഘടകം പിബിയിൽ സമർപ്പിച്ചത്. എന്നാൽ ഈ റിപ്പോർട്ടിങ്ങിൽ മേലുള്ള പ്രാധമിക ചർച്ചയിലാണ് രൂക്ഷ വിമർശനം കേരള ഘടകം നേരിടേണ്ടി വന്നത്. വോട്ട് ചോർച്ച മുൻകൂട്ടി കാണുന്നതിൽ സംസ്ഥാന ഘടകം പരാജയപ്പെട്ടെന്ന് പിബിയിൽ വിമർശനം ഉണ്ടായി. കേരളം പോലെ ഭരണം കയ്യിലുള്ള ഒരു സംസ്ഥാനത്ത് നിലവിൽ തുടർച്ചയായി രണ്ട് ലോകസഭ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച് പോരുന്ന കാസർകോട്, പാലക്കാട്, ആലത്തൂർ, ആറ്റിങ്ങൾ ഉൾപ്പെടെ 19 സീറ്റിലും LDF പരാജയം നേരിട്ടിതനെ ഗൗരവത്തോടെയാണ് പി ബി കാണുന്നത്. കേരളത്തിനു പുറമേ ബംഗാളിലും ത്രിപുരയിലും ഉണ്ടായ പരാജയത്തെക്കുറിച്ച് പ്രാഥമിക ചർച്ചകൾ പി ബി യിൽ നടന്നു. പോളിറ്റ് ബ്യൂറോയിൽ നിലപാട് വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഇന്നലെ തന്നെ കേരളത്തിലേക്ക് തിരിച്ചു. സിപിഎം പൊളിറ്റ് ബ്യൂറോ ഇന്നും തുടരും. ഇതിനിടെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്ന വേണ്ടി സിപിഐയുടെ ദേശീയ കൗൺസിൽ യോഗവും ഇന്ന് ചേരുന്നുണ്ട്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10