വീണ്ടും രാഹുല്‍ സ്‌പെഷ്യല്‍; ദീപാവലി ദിനത്തില്‍ സാധാരണക്കാരുടെ ജീവിതചര്യകളിലൂടെ രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
November 02, 2024
1 min read
•
Updated: June 06, 2026
ഡല്‍ഹി: സാധാരണക്കാരുടെ ഇടയിലേയ്ക്ക് ഇറങ്ങി ചെന്ന് സാധാരണക്കാരെപ്പോലെയാണ് രാഹുല്‍ ഗാന്ധിയുടെ ജീവിതം. രാജ്യം ദീപാവലി ആഘോഷിച്ചപ്പോള്‍ തന്റെ സഹോദരി പ്രിയങ്കഗാന്ധിയുടെ പുത്രന്‍ റെയ്ഹാന്‍ വാദ്രയുമായി മണ്‍ചെരാതുണ്ടാക്കുന്നവര്‍ക്കൊപ്പവും, പെയിന്റിങ് തൊഴിലാളികള്‍ക്കൊപ്പവും ജോലിയെടുക്കുന്ന വീഡിയോ സമൂഹമാധ്യമ അക്കൗണ്ടിലൂടെ രാഹുല്‍ ഗാന്ധി പുറത്ത് വിട്ടു. താന്‍ ചെറുകിട തൊഴിലുകളുടെ മഹത്വം മനസിലാക്കുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.സമൂഹത്തിന്റെ ചിന്താഗതി തൊഴിലാളികളെ കൂടുതല്‍ ഉള്‍ക്കൊള്ളും വിധം മാറണമെന്ന് രാഹുല്‍ ആവശ്യപ്പെടുന്നു.
ജന്‍പഥിലെ പത്താംമ്പര്‍ വസതി പെയിന്റ് ചെയ്യുന്ന തൊഴിലാളികള്‍ക്കൊപ്പമാണ് രാഹുലും റെയ്ഹാനും ചേര്‍ന്നത്. അവിടെയാണ് സോണിയ ഗാന്ധിയും രാഹുലും കഴിയുന്നത്.രാജ്യത്തെ പ്രകാശമാനമാക്കാന്‍ കഠിനാധ്വാനം ചെയ്യുന്നവര്‍ക്കൊപ്പം. ദീപാവലി സ്‌പെഷ്യല്‍ എന്ന പേരിലാണ് രാഹുല്‍ ഗാന്ധി വീഡിയോ തയ്യാറാക്കിയത്. ഇന്നത്തെ തലമുറയ്ക്ക് താല്‍പര്യം മൊബൈല്‍ ഫോണും, സോഷ്യല്‍ മീഡിയയുമൊക്കെയാണെന്നും അവര്‍ ഇത്തരം കാര്യങ്ങള്‍ കാണാതെ പോകുന്നുവെന്നും രാഹുല്‍ ഗാന്ധി പറയുന്നു.ഈ വസതിയില്‍ നിന്നാണ് തന്റെ അച്ഛന്‍ മരണത്തിലേക്ക് പോയതെന്നും അതിനാല്‍ വെല്ലാത്തൊരു ആത്മ ബന്ധം പത്ത് ജന്‍പഥമായുണ്ടെന്നും രാഹുല്‍ പറയുന്നു.
ഉത്തം നഗറിലേക്കാണ് ഇവിടെ നിന്ന് രാഹുല്‍ പോകുന്നത്.ദീപാവലിക്കായി മണ്‍ചെരാത് നിര്‍മ്മിക്കുന്ന രാംരതിയുടെയും സംഘത്തിന്റെയുമടുത്തേക്ക്. അവര്‍ക്കൊപ്പം ചേരുന്നു.അവരുടെ വീടുകള്‍ പ്രകാശിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണ് പ്രകാശം പരത്തുന്ന ഈ പെണ്‍കുട്ടികള്‍ എന്നും രാഹുല്‍ വീഡിയോയില്‍ പറയുന്നു.സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി ഈ വിധം ഇടപെട്ട് രാഹുല്‍ അവരുടെ ജീവിത സാഹചര്യവും പ്രശ്‌നങ്ങളും ഭാരത് ജോഡോ യാത്ര മുതലിങ്ങോട്ട് അവതരിപ്പിക്കാറുണ്ട്. എന്നാല്‍ ഇത്തവണ തന്റെ സഹോദരി പുത്രനെയും കൂടെ കൂട്ടി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10