ഇന്ന് ഞാന്‍ വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്യും: രാഹുല്‍ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
June 17, 2019
1 min read
•
Updated: June 09, 2026
കൊച്ചി: പാര്‍ലമെന്റ് അംഗമായുള്ള തന്റെ തുടര്‍ച്ചയായ നാലാം അവസരം ഇന്ന് ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ലോക് സഭയില്‍ വയനാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് തന്റെ കര്‍മ്മം തുടങ്ങുകയാണെന്ന് രാഹുല്‍ ഗാന്ധി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.
ലോക് സഭയില്‍ തുടര്‍ച്ചയായ നാലാംതവണ എംപിയായി ഇന്ന് എത്തുകയാണ്. കേരളത്തിലെ വയനാട് മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്ത് പാര്‍ലമെന്റ് അംഗമാകും. ഇന്ത്യയുടെ ഭരണഘടനയോടുള്ള യഥാര്‍ഥ വിശ്വാസവും കടമയും ഞാന്‍ പരിപാലിക്കും - രാഹുല്‍ ട്വീറ്റ് ചെയ്തു.
റെക്കോഡ് ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ ജയിച്ചത്. 4,31,770 വോട്ടുകളാണ് വയനാട്ടില്‍ രാഹുലിന്റെ ഭൂരിപക്ഷം. മൊത്തം 7,06,367 വോട്ടുകളാണ് രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ നിന്ന് ലഭിച്ചത്.
My 4th consecutive term as a Member of the #LokSabha begins today. Representing Wayanad, Kerala, I begin my new innings in Parliament by taking my oath this afternoon, affirming that I will bear true faith and allegiance to the Constitution of India ??
— Rahul Gandhi (@RahulGandhi) June 17, 2019
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10