മാധ്യമപ്രവര്‍ത്തകർക്കെതിരായ യോഗി ആദിത്യനാഥ് സർക്കാരിന്‍റെ നടപടിക്കെതിരെ രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
June 11, 2019
1 min read
•
Updated: June 07, 2026
ഉത്തർപ്രദേശില്‍ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നടപടി ശുദ്ധ വിഡ്ഡിത്തമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നടപടി തിരുത്താന്‍ ആദിത്യനാഥ് തയാറാകേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
ബി.ജെ.പി-ആര്‍.എസ്.എസ് സ്‌പോണ്‍സേര്‍ഡ് പ്രൊപ്പഗണ്ട പ്രകാരം എനിക്കെതിരെ വ്യാജവാര്‍ത്ത ചമച്ച മാധ്യമപ്രവര്‍ത്തകരെ ജയിലിലടയ്ക്കുകയാണെങ്കില്‍ മിക്ക പത്രങ്ങളിലും ന്യൂസ് ചാനലുകളിലും സ്റ്റാഫുകളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നേനെ’ - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകർക്കെതിരെ യോഗി ആദിത്യനാഥ് സർക്കാരിന്‍റെ നടപടിക്കെതിരായ രൂക്ഷ വിമര്‍ശനം കൂടിയായി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
യോഗി ആദിത്യനാഥിനെതിരെ ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തതിന്‍റെ പേരിലായിരുന്നു പ്രശാന്ത് കനൂജിയ എന്ന മാധ്യമപ്രവര്‍ത്തകനെ ആദിത്യനാഥിന്‍റെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ വീഡിയോ ദൃശ്യം സംപ്രേഷണം ചെയ്തതിന് പ്രാദേശിക ചാനലായ നേഷന്‍ ലൈവ് മേധാവിയായ ഇഷിത സിംഗ്, എഡിറ്റര്‍ അനൂജ് ശുക്ല എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാധ്യമപ്രവർത്തകരുടെ അറസ്റ്റിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
https://twitter.com/RahulGandhi/status/1138309411175141376
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10