പ്രമുഖ തെന്നിന്ത്യന്‍ താരം ഡല്‍ഹി ഗണേഷ് അന്തരിച്ചു
Jaihind TV News Report
Jaihind TV Web Desk
November 10, 2024
1 min read
•
Updated: June 06, 2026
ചെന്നൈ : പ്രമുഖ തെന്നിന്ത്യന്‍ താരം ഡല്‍ഹി ഗണേഷ് (80) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചു. ഇന്ത്യന്‍ 2 ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
1976ല്‍ കെ.ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തുന്നത്. രജനികാന്ത്, കമല്‍ഹാസന്‍, വിജയകാന്ത് എന്നിവര്‍ക്കൊപ്പം നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.
നായകന്‍ (1987), മൈക്കിള്‍ മദന കാമ രാജന്‍ (1990) എന്നീ സിനിമകളിലെ അഭിനയം വേറിട്ടുനിന്നു. ദേവാസുരം, ധ്രുവം, കാലാപാനി, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയവയാണ് അഭിനയിച്ച മലയാള ചിത്രങ്ങള്‍.
1979ല്‍ അഭിനയത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രത്യേക ജൂറി പരമാര്‍ശവും ലഭിച്ചിട്ടുണ്ട്. ഒരു ദശാബ്ദക്കാലം ഇന്ത്യന്‍ വ്യോമസേനയിലും സേവനമനുഷ്ഠിച്ചു. സംസ്‌കാരം ഇന്ന് നടക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10