മോദി അനുകൂല മുദ്രാവാക്യം വിളിച്ചവരെ അമ്പരിപ്പിച്ച് പ്രിയങ്ക
Jaihind TV News Report
Jaihind TV Web Desk
May 14, 2019
1 min read
•
Updated: June 05, 2026
മോദി അനുകൂല മുദ്രാവാക്യം വിളിച്ചവരെ അമ്പരിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇൻഡോറിൽ വാഹന പ്രചാരണ ജാഥയ്ക്കിടെ ബിജെപി പ്രവർത്തകർ പ്രിയങ്ക ഗാന്ധി അടുത്തെത്തിയപ്പോൾ മോദി അനുകൂല മുദ്രാവാക്യം വിളിച്ചു. തുടർന്ന് പ്രിയങ്ക ഗാന്ധി വാഹനത്തിൽ നിന്നിറങ്ങി ബിജെപി പ്രവർത്തകർക്ക് കൈകൊടുത്തു.
വാഹനത്തിൽ നിന്ന് ജനങ്ങളെ നോക്കി കൈവീശുകയായിരുന്ന പ്രിയങ്കാ ഗാന്ധി ബിജെപി പ്രവർത്തകരുടെ ആവേശത്തോടെയുള്ള മുദ്രാവാക്യം വിളി കണ്ടു. ഒരൽപ്പം പോലും താമസിക്കാതെ അവർ തന്റെ വാഹനം നിർത്തി താഴെയിറങ്ങി. നേരെ ബിജെപി പ്രവർത്തകരുടെ അടുത്തേക്ക് പോയ പ്രിയങ്ക ഓരോരുത്തർക്കും കൈകൊടുകുകയായിരുന്നു.
പിന്നീടായിരുന്നു പ്രിയങ്കയുടെ സംസാരം. 'നിങ്ങളുടെ രാഷ്ട്രീയം നിങ്ങൾക്ക്, ഞങ്ങളുടെ രാഷ്ട്രീയം ഞങ്ങൾക്ക്. എല്ലാവിധ ആശംസകളും', എന്നായിരുന്നു പ്രിയങ്ക ബിജെപി പ്രവർത്തകരോട് പറഞ്ഞത്. പ്രിയങ്കാ ഗാന്ധിയുടെ ഈ രീതിയിലുള്ള പ്രതികരണം ബിജെപി പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ പ്രിയങ്കയുടെ പ്രതികരണത്തിൽ അവർ ഏറെ സന്തുഷ്ടരുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രിയങ്കാ ഗാന്ധിക്കും കോൺഗ്രസിനും വിജയാശംസകൾ നേർന്നാണ് ബിജെപി പ്രവർത്തകർ ഇവരെ മടക്കിയത്.
മെയ് 19നാണ് ഇൻഡോറിൽ തെരഞ്ഞെടുപ്പ്. 1989 മുതൽ ബിജെപി മാത്രമാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. എന്നാൽ പ്രിയങ്കാ ഗാന്ധിയുടെ വരവിലൂടെ പഴയ പ്രതാപത്തിലേക്ക് തിരികെ പോകാനാവുമെന്നാണ് കോൺഗ്രസിന്റെ ആത്മവിശ്വാസം.WATCH: People chanted Modi-Modi to tease her when she was crossing them, Priyanka Gandhi gets off the car, greets them with a smile, shakes hands and tells them "aap apni jagah, main mere jagah"! Leaves the guys awestruck! Not many can do it in today's political landscape! ? pic.twitter.com/FOU7Reg7mv
— Prashant Kumar (@scribe_prashant) May 13, 2019
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10