Logo
Tue, Jun 09, 2026 • 02:03 PM
LIVE TV
Watch

No business videos available

No Middle East videos available

'ഗോഡ്സെ ദേശഭക്തന്‍' : വിവാദ പ്രസ്താവനയുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് താക്കൂര്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 16, 2019
1 min read Updated: June 06, 2026
SHARE:
SAVE: Login to save

'ഗോഡ്സെ ദേശഭക്തന്‍' : വിവാദ പ്രസ്താവനയുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് താക്കൂര്‍
pragya singh thakur മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥു റാം ഗോഡ്‌സെ ദേശഭക്തനെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിംഗ് താക്കൂര്‍. ഗോഡ്‌സെ ഹിന്ദു തീവ്രവാദിയാണെന്ന നടൻ കമൽഹാസന്‍റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് പ്രഗ്യാ സിംഗിന്‍റെ പ്രതികരണം. ഗോഡ്സെയെ  ഭീകരനെന്ന് വിളിക്കുന്നവര്‍ക്ക് തക്കതായ മറുപടി തെരഞ്ഞെടുപ്പിന് ശേഷം ലഭിക്കുമെന്നും പ്രഗ്യാസിംഗ് പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി നാഥുറാം ഗോഡ്സെ ആണെന്ന് തെരഞ്ഞെടുപ്പ് റാലിക്കിടെ മക്കള്‍ നീതി മയ്യം പ്രസിഡന്‍റ് കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിഷധവുമായി സംധഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. 'ഗാന്ധിജിയുടെ പ്രതിമയുടെ മുമ്പില്‍ നിന്നാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോഡ്സെ ' - ഇതായിരുന്നു കമല്‍ പറഞ്ഞത്. അരവാക്കുറിച്ചി നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കമലിന്‍റെ പരാമര്‍ശം. https://twitter.com/ANI/status/1128948842542579713
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10