നരേന്ദ്രമോദി കള്ളം പറയുന്നു; പ്രകോപനപരമായ പ്രസംഗങ്ങളും നുണപ്രചാരണങ്ങളും നടത്തി ബിജെപി യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കുകയാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഖെ
Jaihind TV News Report
Jaihind TV Web Desk
November 09, 2024
1 min read
•
Updated: June 06, 2026
മഹാരാഷ്ട്ര: ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രകോപനപരമായ പ്രസംഗങ്ങളും നുണപ്രചാരണങ്ങളും നടത്തി ബിജെപി ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയെ വീണ്ടും വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്ന സര്‍ക്കാരാണ് ഇവിടെ ആവശ്യമെന്നും
മഹാ വികാസ് അഘാഡി തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 'വിഭജിച്ചാല്‍ നമ്മള്‍ നശിക്കും എന്ന മുദ്രാവാക്യം ഉയര്‍ത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒത്തൊരുമിച്ചാല്‍ നമ്മള്‍ സുരക്ഷിതരാണ് എന്ന ആഹ്വാനമാണ് നല്‍കിയത്, ആരുടെ മുദ്രാവാക്യമാണ് പിന്തുടരേണ്ടതെന്ന് ആദ്യം നിങ്ങള്‍ തീരുമാനിക്കുക യോഗിയുടേതോ മോദിയുടേതോ എന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പരിഹസിച്ചു. കഴിഞ്ഞ 11 വര്‍ഷം സര്‍ക്കാര്‍ എന്ത് പ്രവര്‍ത്തനമാണ് നടത്തിയതെന്ന് പറയണമെന്നും അദ്ദേഹം ബിജെപിയോട് ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10