'അമ്മയുടെ പ്രിയപ്പെട്ടവള്‍'; നൂറിക്കൊപ്പം സോണിയ; കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി രാഹുല്‍, പോസ്റ്റ് വൈറല്‍
Jaihind TV News Report
Jaihind TV Web Desk
August 24, 2024
1 min read
•
Updated: June 09, 2026
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ആരെയാണെന്ന് അറിയാമോ? മക്കളായ രാഹുൽ ഗാന്ധിയോടോ പ്രിയങ്ക ഗാന്ധിയോടോ അല്ല, ഇവരെക്കാൾ പ്രിയപ്പെട്ട മറ്റൊരാൾ സോണിയ ഗാന്ധിക്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി. വളർത്തുനായ നൂറിയാണ് ആ ഇഷ്ടം പിടിച്ചുപറ്റിയ ഭാഗ്യവാൻ. നായയെ പരിചയപ്പെടുത്തിക്കൊണ്ട് അമ്മയുടെ പ്രിയപ്പെട്ടവൾ എന്ന് രാഹുൽ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
ജാക്ക് റെസൽ ടെറിയർ ഇനത്തിൽപെട്ട വളർത്തുനായയാണിത്. നൂറിയെ തോളിൽ തൂക്കി നിൽക്കുന്ന സോണിയയുടെ ചിത്രങ്ങളും രാഹുൽ ഗാന്ധി പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം ഒമ്പത് ലക്ഷം പേരാണ് ലെെക്ക് ചെയ്തത്. നിരവധി കമന്‍റും വരുന്നുണ്ട്. കഴിഞ്ഞ വർഷമാണ് സർപ്രൈസ് ആയി രാഹുൽ അമ്മ സോണിയയ്ക്ക് നൂറിയെ സമ്മാനിച്ചത്. നോർത്ത് ഗോവയിലെ ശിവാനി പിത്രെയയും ഭർത്താവ് സ്റ്റാൻലി ബ്രഗാൻകയും നടത്തുന്ന മപുസയിലെ കെന്നലിൽ നിന്നാണ് രാഹുൽ ഈ നായ്ക്കുട്ടിയെ സ്വന്തമാക്കിയത്. തന്‍റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം മുമ്പ് നൂറിയുടെ വീഡിയോ പങ്കുവച്ചിരുന്നു.
വീഡിയോയുടെ തുടക്കത്തിൽ ഗോവയിൽ എത്തുന്ന രാഹുൽ ഷർവാണി പിത്രെയുടെയും വീട്ടിൽ എത്തുകയും വിവിധ നായ്ക്കളെ കാണുകയും ചെയ്യുന്നു. പിന്നെ നൂറിയെ തിരഞ്ഞെടുത്ത് രാഹുൽ തിരിച്ച് ഡൽഹിയിലെ വസതിയിലെത്തുന്നുണ്ട്. അലങ്കരിച്ച ഒരു ബാസ്കറ്റിൽ നായയെ വച്ച ശേഷം സോണിയ ഗാന്ധിയെ വിളിച്ച് കൊടുക്കുന്നു.ഈ സർപ്രെെസ് കണ്ട് ആദ്യം ഒന്ന് ഞെട്ടിയ സോണിയ പിന്നാലെ നായയെ എടുക്കുന്നതും വീഡിയോയിൽ കാണാം. രാഹുലിനോട് നന്ദിയും പറയുന്നു. 'ഞങ്ങളുടെ കുടുംബത്തിലെ പുതിയ അംഗം' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10