ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറഞ്ഞു, ഷിരൂർ ദൗത്യം ഇന്ന് പുനരാരംഭിക്കും; ട്രക്കിന്‍റെ സ്ഥാനം നിർണയിച്ചതിനു ശേഷം വിശദപരിശോധന
Jaihind TV News Report
Jaihind TV Web Desk
August 13, 2024
1 min read
•
Updated: June 09, 2026
ബംഗളുരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താനുള്ള ദൗത്യം ഇന്ന് പുനരാരംഭിക്കും. ഗംഗാവാലിപ്പുഴയില്‍ നാവികസേന ഇന്ന് പരിശോധന നടത്തും. സോണാര്‍ പരിശോധനയിലൂടെ ട്രക്കിന്‍റെ സ്ഥാനം കൃത്യമായി കണ്ടെത്തിയതിന് ശേഷമാകും തിരച്ചില്‍ ആരംഭിക്കുക. ഇന്നലെ നടത്തിയ പരിശോധനയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്നും സിഗ്നലുകള്‍ ലഭിച്ചിരുന്നു. ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാവും വിശദമായ തിരച്ചില്‍.
കഴിഞ്ഞ ദിവസം വൈകുന്നേരം ഉത്തര കന്നട ജില്ലാ കളക്ടര്‍, എസ്പി, നാവികസേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഗംഗാവാലി പുഴയിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. അടിയൊഴുക്കിനും കുറവുണ്ടായിട്ടുണ്ടെന്നാണ് നാവികസേന നടത്തിയ പരിശോധനയില്‍ വ്യക്തമായത്. പുഴയിലെ ഒഴുക്കും ജലനിരപ്പും എല്ലാ ദിവസവും നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് പുഴയില്‍ ഇറങ്ങി പരിശോധിക്കുമെന്നായിരുന്നു തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തുന്ന ഘട്ടത്തില്‍ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. കഴിഞ്ഞമാസം ജൂലൈ 16-നാണ് കോഴിക്കോട് സ്വദേശിയായ അർജുനും ലോറിയും ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ട് കാണാതാതായത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10