അമിത് ഷായുടെ യോഗയില്‍ മോഷണവും പിടിവലിയും; പായ അടിച്ചുമാറ്റാന്‍ അക്രമം (വീഡിയോ)
Jaihind TV News Report
Jaihind TV Web Desk
June 21, 2019
1 min read
•
Updated: June 09, 2026
അന്താരാഷ്ട്ര യോഗ ദിനത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ മാറ്റ് അടിച്ചുമാറ്റാന്‍ പ്രവര്‍ത്തകരുടെ അക്രമവും ഉന്തും തള്ളും. ഹരിയാന റോത്തക്കില്‍ നടന്ന യോഗദിനാചരണത്തിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അമിത് ഷായോടൊപ്പം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറും ഈ പരിപാടില്‍ പങ്കെടുത്തിരുന്നു. പങ്കെടുത്ത പരിപാടിയില്‍ യോഗാഭ്യാസത്തിന് ഉപയോഗിക്കുന്ന യോഗമാറ്റിന് (പായ)വേണ്ടി ചിലര്‍ പിടിവലി നടത്തുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. വാക്പോരും കയ്യാങ്കളിയുടെ വക്കോളമെത്തുന്ന അന്തരീക്ഷവും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
#WATCH Haryana: A pandemonium broke out in Rohtak after people looted yoga mats from the venue where Union Home Minister Amit Shah & CM ML Khattar had participated in the programme for #InternationalDayofYoga earlier today. pic.twitter.com/8ZVjJZOh74
— ANI (@ANI) June 21, 2019
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10