സൂറത്തില്‍ ട്യൂഷന്‍ സെന്ററിന് അഗ്നിബാധ; 19 വിദ്യാര്‍ത്ഥികള്‍ മരിച്ചു
Jaihind TV News Report
Jaihind TV Web Desk
May 24, 2019
1 min read
•
Updated: June 09, 2026
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ കോച്ചിംഗ് സെന്ററിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ 19 മരിച്ച വിദ്യാര്‍ഥികള്‍ മരിച്ചു. പതിനാലിനും 17 നും ഇടയിലുള്ള കുട്ടികളാണ് മരിച്ചത്. തക്ഷശില കോംപ്ലക്‌സിലെ ബഹുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്ററിലെ കുട്ടികളാണിവര്‍. ഒമ്പതാം ക്ലാസ് മുതല്‍ 12 ാം ക്ലാസുവരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പത്താം ക്ലാസിലേയും 12 ാം ക്ലാസിലേയും ബോര്‍ഡ് പരീക്ഷയ്ക്കായി പരിശീലനം നടത്തിവരികയായിരുന്ന കുട്ടികളാണ് തീപിടിത്തത്തിന് ഇരയായത്.
തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ കുട്ടികള്‍ പലരും ട്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയുടെ മുകളില്‍നിന്ന് താഴേക്കു ചാടി. ഇത്തരത്തില്‍ രക്ഷപെടാന്‍ ചാടിയവരാണ് മരിച്ചവരില്‍ ഭൂരിപക്ഷവും. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് വിദ്യാര്‍ഥികള്‍ പലരും താഴേക്കു ചാടുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ദൃശ്യമാണ്. തക്ഷശില കോംപ്ലക്‌സിലെ ബഹുനില കെട്ടിടത്തിന്റെ മൂന്നും നാലും നിലകളില്‍ ആണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ 19 യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിച്ചുവരികയാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10