Logo
Tue, Jun 09, 2026 • 04:38 PM
LIVE TV
Watch

No business videos available

No Middle East videos available

ഇ.വി.എം തട്ടിപ്പ് പരിശോധിക്കാന്‍ കോണ്‍ഗ്രസ് സംവിധാനം: ഓരോ ബൂത്തിലെയും വിവരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ ഡാറ്റ അനലറ്റിക്സിന് അയച്ചുകൊടുക്കണം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 20, 2019
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ഇ.വി.എം തട്ടിപ്പ് പരിശോധിക്കാന്‍ കോണ്‍ഗ്രസ് സംവിധാനം: ഓരോ ബൂത്തിലെയും വിവരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ ഡാറ്റ അനലറ്റിക്സിന് അയച്ചുകൊടുക്കണം
evm ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കോണ്‍ഗ്രസ് സംവിധാനം ഒരുക്കുന്നു. മെയ് 23ന് ഫലം വന്നതിന് ശേഷം ഓരോ ബൂത്തിലെയും വിവരങ്ങള്‍ ഡാറ്റ അനലറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിന് അയച്ചുകൊടുക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ബൂത്ത് തലത്തില്‍ വരെ പരിശോധന നടത്തി ഇ.വി.എമ്മുകളില്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് മനസിലാക്കാന്‍ 'ഫോറന്‍സിക് മാതൃക'യിലുള്ള സംവിധാനമാണ് കോണ്‍ഗ്രസിന്റെ ഡാറ്റാ അനലറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് ഒരുക്കിയിരിക്കുന്നത്'ഏത് ബൂത്തിലാണ് ഇ.വി.എം അട്ടിമറി നടന്നതെന്ന് ഇനി മനസിലാക്കാന്‍ സാധിക്കും.തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമേ ഇത് സാധ്യമാവുകയുള്ളൂ' കോണ്‍ഗ്രസ് അനലറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു. 'ഫോം 17 സി', ഫോം 20 എന്നിവ ആധാരമാക്കിയാണ് പരിശോധന നടത്തുന്നത്. പോളിങ് കഴിഞ്ഞതിന് ശേഷം റിട്ടേണിങ് ഓഫീസര്‍മാര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കുന്നതാണ്. ബൂത്തുകളില്‍ മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെയും ഇ.വി.എമ്മുകളുടെ സീരിയല്‍ നമ്പറുകളും ഇതിലുണ്ടാവും. ഫോം 20 ഫലം പ്രഖ്യാപിച്ചതിന് ശേഷം സ്ഥാനാര്‍ത്ഥിയ്ക്ക് നല്‍കുന്നതാണ്. ബൂത്തുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ടുകളുടെ വിവരങ്ങളാണ് ഇതിലുണ്ടാവുക. ഫോം17സി വാങ്ങുന്നത് സംബന്ധിച്ച് ആറ് നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തിരുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10