കോണ്‍ഗ്രസ് ഭരണത്തില്‍ അനീതിയോ ഏകാധിപത്യമോ ഉണ്ടായിരുന്നില്ല; യു.പിയില്‍ കോണ്‍ഗ്രസിന് വോട്ട് ആവശ്യപ്പെട്ട് ബി.ജെ.പി സഖ്യകക്ഷി
Jaihind TV News Report
Jaihind TV Web Desk
May 15, 2019
1 min read
•
Updated: June 07, 2026
മിര്‍സാപുരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ലളിതേഷ് ത്രിപാഠിക്ക് വോട്ടു ചോദിച്ച് യോഗി ആദിത്യനാഥ് മന്ത്രി സഭയിലെ അംഗമായിരുന്ന ഓം പ്രകാശ് രാജ്ഭറിന്റെ നേതൃത്വത്തിലുള്ള സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി). 'കോണ്‍ഗ്രസിന്റെ കാലത്ത് പാവപ്പെട്ടവര്‍ ഇത്രയേറെ അനീതി നേരിടേണ്ടി വന്നിട്ടില്ല. ഇത്രയും ഏകാധിപത്യം അനുഭവിക്കേണ്ടി വന്നിട്ടില്ല. കോണ്‍ഗ്രസിന്റെ പദ്ധതികള്‍ അടിസ്ഥാനവര്‍ഗത്തിലേക്കെത്തും. പാവപ്പെട്ടവര്‍ക്ക് നീതി ലഭിക്കും' എസ്.ബി.എസ്.പി ജനറല്‍ സെക്രട്ടറി അരുണ്‍ രാജ്ഭര്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ എസ്.ബി.എസ്.പിയും ബി.ജെ.പിയും തമ്മില്‍ നേരത്തെ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കം പാരമ്യത്തിലെത്തുകയായിരുന്നു. നേരത്തെ, യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്ന് ഏപ്രില്‍ 13നു താന്‍ രാജിവെച്ചതാണെന്നും എന്നാല്‍ ഇതുവരെ രാജി സ്വീകരിച്ചിട്ടില്ലെന്നും ഒ.പി രാജ്ഭര്‍ വെളിപ്പെടുത്തിയിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10