VIDEO : മണ്ഡലത്തിലെ റോഡ് പണി മോശം; എഞ്ചിനീയറെ 100 ഏത്തമിടീച്ച് ബിജെഡി എംഎല്‍എ
Jaihind TV News Report
Jaihind TV Web Desk
June 07, 2019
1 min read
•
Updated: June 07, 2026
നിയോജക മണ്ഡലത്തിലുള്ള റോഡുകളുടെ ശോചനീയാവസ്ഥ കണ്ട് ദേഷ്യം പിടിച്ച എംഎല്‍എ ഉദ്യോഗസ്ഥന് ശിക്ഷ നല്‍കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ബെല്‍പഡാ ബ്ലോക്കിലെ പിഡബ്ല്യൂഡി ജൂനിയര്‍ എഞ്ചിനീയറെ കൊണ്ട് ഏത്തം ഇടിയിച്ച ബിജു ജനതാ ദള്‍ എംഎല്‍എയുടെ വീഡിയോയാണ് വിവാദമാകുന്നത്. ഒഡീഷയിലെ ബലാംഗിര്‍ ജില്ലയിലെ പട്‌നാഗഡ് എംഎല്‍എ ആയ സരോജ് കുമാര്‍ മെഹറാണ് ഉദ്യോഗസ്ഥന് പൊതുജനമദ്ധ്യേ ശിക്ഷ വിധിച്ചത്.
തന്‍റെ ഉത്തരവിനെ പാലിക്കാന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥനെ സരോജ് കുമാര്‍ ശകാരിക്കുകയും നിര്‍ബന്ധിച്ച് "സിറ്റ് അപ്പ്" എടുപ്പിക്കുകയും ചെയ്യുന്നുണ്ട്. 100 തവണയാണ് ഉദ്യോഗസ്ഥന്‍ ഏത്തമിട്ടതെന്നാണ് റിപ്പോര്‍ട്ട്. റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് ഉദ്യോഗസ്ഥന്‍ മാപ്പ് പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ എംഎല്‍എയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്. "പൊട്ടിപ്പോളിഞ്ഞുകിടക്കുന്ന റോഡുകള്‍ കാണുമ്പോള്‍ മുഖം തിരിക്കുന്ന അധികൃതര്‍ ഈ എംഎല്‍എയെ കാണണം" എന്നാണ് പലരുടെയും പ്രതികരണം. ഇത് പ്രോത്സാഹനപരമായ രീതി അല്ല എങ്കിലും നടപടി എടുക്കാന്‍ മടിക്കരുത് എന്നാണ് ഈ വീഡിയോ നല്‍കുന്ന സന്ദേശം എന്ന് പറയുന്നവരും കുറവല്ല. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പൊതുജനമദ്ധ്യത്തില്‍ എംഎല്‍എ കൈകാര്യം ചെയ്ത രീതി ശരിയായില്ല എന്ന് വിമര്‍ശിക്കുന്നവരും ഉണ്ട്. ആദ്യമായി എംഎല്‍എ ആയതിന്‍റെ അറിവില്ലായ്മയാണോ ധിക്കാരമാണോ ഇതെന്നും വിമര്‍ശകര്‍ ചോദിക്കുന്നുണ്ട്.#WATCH Odisha: Saroj Kumar Meher, BJD MLA from Patnagarh forces a PWD engineer to do sit ups in public in Belpada, Bolangir. (5.6.19) pic.twitter.com/ZYYmKoY5bh
— ANI (@ANI) June 7, 2019
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10