മൻമോഹൻ സിംഗിന് ഭാരതരത്‌ന: തെലങ്കാന നിയമസഭ പ്രമേയം പാസാക്കിയതോടെ കോൺഗ്രസിൽ ആവശ്യം ശക്തം
Jaihind TV News Report
Jaihind TV Web Desk
January 01, 2025
1 min read
•
Updated: June 06, 2026
ഹൈദരാബാദ്: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഭാരത രത്ന നല്‍കണമെന്ന ആവശ്യം ശക്തമാക്കി കോൺഗ്രസ് നേതാക്കള്‍. ഭാരത രത്ന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം തെലങ്കാന നിയമസഭ പാസാക്കിയതിന് പിന്നാലെയാണ് ശക്തമായ ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. തെലങ്കാന സര്‍ക്കാരിന്‍റെ പ്രമേയത്തെ പിന്തുണയ്ക്കുന്നതായി രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് പ്രമോദ് തിവാരി പ്രതികരിച്ചു. പ്രമേയം അംഗീകരിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിക്കുന്നതായും തിവാരി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മന്‍മോഹന്‍ സിങ്ങിന് ഭാരത രത്ന നല്‍കണമെന്ന പ്രമേയം തെലങ്കാന നിയമസഭ പാസാക്കിയത്. പ്രമേയത്തെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ ബിആര്‍എസും അനുകൂലിച്ചിരുന്നു.
കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി 2013ല്‍ സിംഗിന് അവാര്‍ഡ് നല്‍കാനുള്ള മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ശുപാര്‍ശയോട് പ്രതികരിച്ചില്ല എന്ന ബിജെപിയുടെ ആരോപണങ്ങള്‍ക്കിടയിലാണ് തെലങ്കാന നിയമസഭയില്‍ പ്രമേയം വന്നത്. തെലങ്കാന നിയമസഭയിലെ പ്രമേയത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നു. പ്രമേയം അംഗീകരിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും മന്‍മോഹന്‍ജി നമ്മുടെ രാജ്യത്തിന്‍റെ മഹത്തായ നേതാവായിരുന്നുവെന്നും അദ്ദേഹത്തിന് ഭാരതരത്ന നല്‍കണമെന്നും പ്രമേയത്തെ പിന്തുണച്ച് രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് പ്രമോദ് തിവാരി പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10