Logo
Tue, Jun 09, 2026 • 06:02 PM
LIVE TV
Watch

No business videos available

No Middle East videos available

അരുണാചൽ പ്രദേശിൽ എംഎൽഎയും മകനുമടക്കം 11 പേരെ വെടിവച്ചുകൊന്നു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 22, 2019
1 min read Updated: June 09, 2026
SHARE:
SAVE: Login to save

അരുണാചൽ പ്രദേശിൽ എംഎൽഎയും മകനുമടക്കം 11 പേരെ വെടിവച്ചുകൊന്നു
അരുണാചൽ പ്രദേശിൽ എംഎൽഎയും മകനുമടക്കം 11 പേരെ വെടിവച്ചുകൊന്നു. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ടിരാപ് ജില്ലയിലെ ബോഗപാനിയിലാണ് ഐഎം ഭീകരവാദികൾ ആക്രമണം നടത്തിയത് കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി എംഎൽഎയായ ടിരോങ് അബോയാണ് കൊല്ലപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്തു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഖോൻസ വെസ്റ്റ് മണ്ഡലം സ്ഥാനാർഥി കൂടിയാണ് അബോ.നിലവിൽ ഇതേ മണ്ഡലത്തിലെ എംഎൽഎ ആണ് അദ്ദേഹം. അസമിൽ നിന്നു വാഹനവ്യൂഹവുമായി തിരികെവരുന്ന വഴിയായിരുന്നു അബോയ്ക്കു നേരെ ആക്രമണം. മൂന്നു കാറുകളായിരുന്നു അദ്ദേഹത്തിന് അകമ്പടി ഉണ്ടായിരുന്നത്. അതിലൊരു കാർ ഓടിച്ചിരുന്നത് അബോയുടെ മകനാണെന്നാണ് വിവരം. കാറുകൾ തടഞ്ഞുനിർത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് അസം റൈഫിൾസ് തിരച്ചിൽ ഊർജിതമാക്കി. അരുണാചൽ മുഖ്യമന്ത്രി പെമാ ഖണ്ഡു ആക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. അബോയ്ക്ക് മുൻപും വധഭീഷണി ലഭിച്ചിരുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10