അഞ്ചാം നിലയില്‍ നിന്ന് നായ തലയിലേക്ക് വീണു; മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം | VIDEO
Jaihind TV News Report
Jaihind TV Web Desk
August 07, 2024
1 min read
•
Updated: June 09, 2026
മുംബൈ: അഞ്ചാം നിലയില്‍ നിന്ന് നായ ശരീരത്തിലേക്ക് വീണു പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു മൂന്നു വയസുകാരി മരിച്ചു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെക്ക് സമീപമായിരുന്നു അപകടം. മുംബ്രയിലെ അമൃതനഗറിലുള്ള തിരക്കേറിയ മാർക്കറ്റില്‍ വെച്ചായിരുന്നു അപകടമുണ്ടായത്.
അമ്മയ്ക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന മൂന്നു വയസുകാരിയുടെ മുകളിലേക്ക് നായ വീഴുകയായിരുന്നു. അഞ്ചാം നിലയില്‍ നിന്നാണ് നായ താഴേക്ക് വീണത്. നായ വന്നുവീണപ്പോള്‍ തന്നെ കുട്ടി ബോധരഹിതയായി. പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പിന്നാലെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഗോൾഡൻ റിട്രീവർ വിഭാഗത്തിൽപ്പെട്ട നായയാണു കുട്ടിയുടെ ദേഹത്തേക്കു വീണതെന്നാണു റിപ്പോർട്ട്. അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
സംഭവത്തില്‍ മുംബ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ചാം നിലയിൽ താമസിച്ചിരുന്ന ജെയ്ദ് സയ്യദ് എന്ന വ്യക്തി ഗോൾഡൻ റിട്രീവർ വിഭാഗത്തിൽപ്പെട്ട നായയെ വളർത്തിയിരുന്നുവെന്നാണു സൂചന. നായയെ ആരെങ്കിലും മനപ്പൂർവം താഴേക്ക് എറിഞ്ഞതാണോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
https://twitter.com/sirajnoorani/status/1821119806222864757
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10