സർക്കാരിനെതിരായ യുഡി വൈഎഫിന്റെ ജനകീയ അവിശ്വാസ പ്രമേയ പോസ്റ്റുകൾ ഭയന്ന് ഫോട്ടോ, വീഡിയോ കമന്റ് ഓപ്ഷനുകൾ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ നിന്നും നീക്കി. അതേസമയം യുഡിഎഫ് യുവജന സംഘടനകൾ സോഷ്യൽ മീഡിയയിലൂടെ നടത്തിയ ജനകീയ അവിശ്വാസ പ്രമേയാവതരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ 2,00,000 ലക്ഷത്തിലേറെപ്പേരാണ് പ്രതിഷേധ കാർഡുകൾ പോസ്റ്റ് ചെയ്തും വീഡിയോ, ഓഡിയോ രൂപത്തിലും അവിശ്വാസ പ്രമേയം അവതരിപ്പിച്ച് പ്രതിഷേധത്തിൽ പങ്കുചേർന്നത്.
പിണറായി സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് സ്വർണ്ണക്കടത്ത്, പി.എസ്.സി.അട്ടിമറി, കൊവിഡ് കാലത്തെ കെടു കാര്യസ്ഥത ,പാലത്തായി വിഷയങ്ങൾ എന്നിവ ഉന്നയിച്ചായിരുന്നു പ്രതിഷേധം