ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം : പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് തിങ്കളാഴ്ച

ലോക്‌സഭ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

ഇത്തവണ ഏറ്റവും കൂടുതൽ മണ്ഡലങ്ങളുള്ളത് ഉത്തർപ്രദേശിലാണ്. 14 മണ്ഡലങ്ങൾ. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ ജനവിധി തേടുന്ന റായ്ബറേലി, അമേഠി എന്നിവിടങ്ങളിലെ പ്രചരണവും ഇന്ന് അവസാനിക്കും.

ഝാർഖണ്ഡ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. ഫോനി ചുഴലിക്കാറ്റ് ബംഗാളിലെ വോട്ടടെപ്പിനെ ബാധിക്കുമോ എന്നും ആശങ്ക ഉണ്ട്. കർശന സുരക്ഷയാണ് ബംഗാളിൽ തെരഞ്ഞടുപ്പ് കമ്മീഷൻ ഏർപെടുത്തിയിരിക്കുന്നത്.

അവസാന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെടുപ്പോടെ ബീഹാറിലെ വോട്ടെടുപ്പ് മറ്റന്നാൾ പൂർണമാകും. ഇതിന് പുറമെ ജമ്മു കശ്മീർ, രാജസ്ഥാൻ എന്നിവിടങ്ങളിലെ വോട്ടെടുപ്പും അഞ്ചാം ഘട്ടത്തോടെ പൂർത്തിയാകും. അവസാന മണിക്കൂറുകളിൽ നേതാക്കളെല്ലാം പരസ്യ പ്രചാരണവുമായി സജീവമാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് കലാശക്കൊട്ട് പ്രചാരണത്തിന് എത്തുന്നത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് ഹരിയാനയിൽ പ്രചരണം നടത്തും

election campaign endsLoksabha Election 2019
Comments (0)
Add Comment