‘മുകളിലേക്ക് നോക്കിയാൽ സിബിഐ താഴോട്ട് എൻ ഐ എ, വലത്തോട്ട് കസ്റ്റംസ്, ഇടത്തോട്ട് ഇ. ഡി’ ; സിപിഎമ്മിനെ പരിഹസിച്ച് പി.ടി തോമസ്

Jaihind News Bureau
Saturday, September 26, 2020

ലൈഫ് മിഷന്‍ ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനുപിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് പി.ടി തോമസ് എംഎല്‍എ. മുകളിലേയ്ക്ക് നോക്കിയാൽ സിബിഐ, താഴോട്ട് നോക്കിയാൽ എൻഐഎ, വലത്തോട്ട് നോക്കിയാൽ കസ്റ്റംസ്, ഇടത്തോട്ട് നോക്കിയാൽ ഇഡി എന്നതാണ് ഇന്ന് കേരളം ഭരിക്കുന്ന സിപിഐഎമ്മിന്‍റെ അവസ്ഥയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

കേരളത്തിൽ പണ്ടൊരു മുദ്രാവാക്യം ഉണ്ടായിരുന്നു,
മുകളിലേയ്ക്ക് നോക്കു സിപിഎം,
താഴോട്ട് നോക്കു
സിപിഎം,
ഇടത്തോട്ട് നോക്കു സിപിഎം,
വലത്തോട്ട് നോക്കു സിപിഎം

എന്നാൽ ഇന്ന് കേരളം ഭരിക്കുന്ന സിപിഐ എമ്മിന്‍റെ അവസ്ഥ മുകളിലേയ്ക്ക് നോക്കിയാൽ സി ബി ഐ,
താഴോട്ട് നോക്കിയാൽ എൻ ഐ എ,
വലത്തോട്ട് നോക്കിയാൽ കസ്റ്റംസ്,
ഇടത്തോട്ട് നോക്കിയാൽ ഇ. ഡി