ഇടപെട്ടത് നിരാശ്രയരായ കമ്യൂണിസ്റ്റ് കുടുംബത്തിന്‍റെ കുടികിടപ്പ് തർക്കത്തില്‍; ബ്രാഞ്ച് സെക്രട്ടറിയും പങ്കെടുത്തു ; അപകീർത്തിപ്പെടുത്തിയതിനെതിരെ നിയമനടപടി : പി.ടി തോമസ് | VIDEO

Jaihind News Bureau
Friday, October 9, 2020

കൊച്ചി: ഭൂമി ഇടപാടിലെ ആരോപണത്തില്‍ മറുപടിയുമായി പി.ടി തോമസ് എംഎല്‍എ. നിരവധി തവണ സിപിഎം നേതാക്കള്‍ ഇടപെട്ട് തീർക്കാന്‍ കഴിയാത്ത കേസില്‍ മധ്യസ്ഥത വഹിക്കുക മാത്രമാണ് താന്‍ ചെയ്തത്. പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസ് പ്രതിയും കമ്യൂണിസ്റ്റ് നേതാവുമായ ദിനേശന്‍റെ കുടുംബത്തിന്‍റെ കുടികിടപ്പ് തർക്കത്തിലാണ് ഇടപെട്ടത്. ദിനേശന്‍റെ  മകനും തന്‍റെ മുന്‍ ഡ്രൈവറുമായ രാജശേഖരന്‍റെ സഹോദരങ്ങള്‍ ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇടപെടല്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഒത്തുതീർപ്പ് ചർച്ചയില്‍ പങ്കെടുത്തിട്ടുണ്ട്.  അപകീർത്തിപ്പെടുത്തുന്ന തരത്തില്‍ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊ​ച്ചി​യി​ല്‍ ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത 50 ല​ക്ഷം രൂ​പ ആ​ദാ​യ നി​കു​തി വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ത​നി​ക്കെ​തി​രെ സി.പി.എമ്മും ചില മാധ്യമങ്ങളും വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തുകയാണെന്നും പി.​ടി. തോ​മ​സ് പറഞ്ഞു. ആ​ദാ​യ നി​കു​തി വ​കു​പ്പ് റെ​യ്ഡ് ന​ട​ത്തി​യ​പ്പോ​ള്‍ താ​ന്‍ ഇ​റ​ങ്ങി ഓ​ടി​യെ​ന്നും ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​നു കൂ​ട്ടു​നി​ന്നു​വെ​ന്നു​മു​ള്ള വാ​ര്‍​ത്ത​ക​ളും പ്ര​ചാ​ര​ണ​ങ്ങ​ളും വ്യാ​ജ​മാ​ണ്. ഇ​ട​പ്പ​ള്ളി​യി​ലെ വീ​ട്ടി​ല്‍ മ​ധ്യ​സ്ഥ ച​ര്‍​ച്ച​ക​ള്‍ ക​ഴി​ഞ്ഞു പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ നാ​ല​ഞ്ചു പേ​ര്‍ വ​രു​ന്ന​ത് ക​ണ്ടി​രു​ന്നു. ആ​ദാ​യ നി​കു​തി വ​കു​പ്പി​ല്‍ നി​ന്നാ​ണെ​ന്നു പ​റ​ഞ്ഞു. തു​ട​ര്‍​ന്നു ഞാ​ന്‍ കാ​റി​ല്‍ ക​യ​റി ഓ​ഫീ​സി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ദാ​യ നി​കു​തി വ​കു​പ്പ് രാ​മ​കൃ​ഷ്ണ​ന്‍ എ​ന്നാ​യാ​ള്‍ കൈ​മാ​റി​യ തു​ക പി​ടി​ച്ചെ​ടു​ത്ത​താ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട് റെ​യ്ഡ് ചെ​യ്ത​താ​യും അ​റി​യു​ന്ന​ത് – പി.​ടി. തോ​മ​സ് പ​റ​ഞ്ഞു.

കമ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമായ തൻ്റെ മുൻ ഡ്രൈവറുടെ സഹോദരൻ രാ​ജീ​വ​ന്നും രാ​മ​കൃ​ഷ്ണ​ന്‍ എന്ന വ്യക്തിയും ത​മ്മിലു​ള്ള ത​ര്‍​ക്കം തീ​ര്‍​ക്കാ​ന്‍ വേ​ണ്ടി രാ​ജീ​വ​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണു താ​ന്‍ മ​ധ്യ​സ്ഥ​ത​യ്ക്ക് എ​ത്തി​യ​തെന്ന് എം​എ​ല്‍​എ വ്യക്തമാക്കി . ത​നി​ക്കൊ​പ്പം വ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍, സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി, റെ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി പ​തി​ന​ഞ്ചോ​ളം പേ​രു​ണ്ടാ​യി​രു​ന്നു. വ​സ്തു വാ​ങ്ങി​യ​തി​ന്‍റെ തു​ക​യാ​യി​ട്ടാ​ണു രാ​മ​കൃ​ഷ്ണ​ന്‍ 50 ല​ക്ഷം രൂ​പ കൊ​ണ്ടു​വ​ന്ന​ത്. ഈ ​പ​ണം ക​ള്ള​പ്പ​ണ​മാ​ണോ എ​ന്നു ത​നി​ക്ക​റി​യി​ല്ല. ക​ള്ള​പ്പ​ണ​മാ​ണെ​ങ്കി​ല്‍ രാ​മ​കൃ​ഷ്ണ​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പി.​ടി. തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.വ്യാജ വാർത്ത നൽകിയ മാധ്യമത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കള്ളപ്പണം രേഖകൾ ഉണ്ടാക്കി നൽകുകയില്ലെന്ന് അറിയുന്നവർ തന്നെയാണ് തനിക്കെതിരായ വ്യാജ പ്രചരണത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.