കെ.എസ്.എഫ്.ഇയിലും വിവരചോര്‍ച്ച; ഇടപാടുകാരുടെയും ജീവനക്കാരുടെയും ഡാറ്റ ചോര്‍ത്തി; സര്‍ക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പി.ടി തോമസ് എംഎല്‍എ| VIDEO

Jaihind News Bureau
Friday, August 14, 2020

കൊച്ചി: സര്‍ക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പി.ടി തോമസ് എംഎല്‍എ. കെ.എസ്.എഫ്.ഇയിലും വിവരചോര്‍ച്ചയുണ്ടായി. 35 ലക്ഷം ഇടപാടുകാരുടെയും 7000 ജീവനക്കാരുടെയും ഡാറ്റ അമേരിക്കന്‍ കമ്പനി ചോര്‍ത്തിയെന്ന് അദ്ദേഹം ആരോപിച്ചു. മൊബൈൽ ആപ്ലിക്കേഷൻ, വെബ് പോർടലുകള്‍ എന്നിവ നിർമിക്കാൻ ടെൻഡർ നൽകിയത് നടപടിക്രമങ്ങൾ പാലിക്കാതെയാണ്. ഇടപാടുകാരുടേയും ജീവനക്കാരുടേയും ഡാറ്റ അമേരിക്കൻ കമ്പനിയായ ക്ലിയർ ഐ-ക്ക് നൽകിയതിലൂടെ പിണറായി സർക്കാർ വൻ അഴിമതിക്ക് കളമൊരുക്കിയതായും പിടി തോമസ് എംഎല്‍എ ആരോപിച്ചു.

teevandi enkile ennodu para