സ്പ്രിങ്ക്‌ളറുമായി കുടുംബാംഗങ്ങള്‍ക്ക് ബന്ധമുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം, ‘പി. ആർ വിജയനായി’ മുഖ്യമന്ത്രി തരംതാഴ്ന്നു: പി ടി തോമസ്

Jaihind News Bureau
Thursday, April 16, 2020

കൊച്ചി:  സ്പ്രിങ്കളർ കമ്പനിയുമായി മുഖ്യമന്ത്രിയുടെ ഏതെങ്കിലും കുടുംബാംഗങ്ങൾക്ക് ബന്ധമുണ്ടോ എന്ന് അദ്ദേഹം സത്യസന്ധമായി പറയണമെന്ന് പിടി തോമസ് എം എൽ എ. കരാറിന് പിന്നിൽ ആരുടെ താൽപ്പര്യമാണെെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പി ടി തോമസ് കൊച്ചിയിൽ ആവശ്യപ്പെട്ടു. പി. ആർ വിജയനായി മുഖ്യമന്ത്രി പിണറായി വിജയൻ തരംതാഴ്ന്നുവെന്നും, അദ്ദേഹം  കണ്ണടച്ച് പാല് കുടിക്കുകയാണെന്നും പി ടി തോമസ് എ .എൽ എ കുറ്റപ്പെടുത്തി.