പി.എസ്.സി പരീക്ഷ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് തത്വത്തില്‍ അംഗീകാരം

എല്ലാ പി.എസ്.സി പരീക്ഷകളും മലയാളത്തിൽ നടത്താൻ തത്വത്തിൽ തീരുമാനമെന്ന് കേരള പി.എസ്.സി ചെയർമാൻ എം.കെ സക്കീർ. പ്രായോഗിക പ്രശ്നങ്ങള്‍ ചർച്ച ചെയ്ത് തുടർ നടപടികൾ തീരുമാനിക്കും. മുഖ്യമന്ത്രിയും പി.എസ്.സി ചെയര്‍മാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്.

എല്ലാ സർവകലാശാല വൈസ് ചാൻസലർമാരുടേയും യോഗം വിളിക്കും. യൂണിവേഴ്സിറ്റി അധ്യാപകരെ കൂടി ഉൾപ്പെടുത്തി ഇക്കാര്യം പഠിക്കാൻ സമിതിയെ നിയോഗിക്കും. ഇംഗ്ലീഷിലെ അതേ നൈപുണ്യത്തിൽ മലയാളത്തിലും ചോദ്യം തയാറാക്കേണ്ടത് കോളജ് അധ്യാപകരാണ്.

അതേസമയം ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് ഐക്യമലയാള പ്രസ്ഥാനം വ്യക്തമാക്കി. പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ട് പി.എസ്‍.സി ആസ്ഥാനത്തിന് മുമ്പില്‍ കഴിഞ്ഞ പത്തൊൻപത് ദിവസമായി ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടരുകയാണ്. കഴിഞ്ഞ മാസം 29 നാണ് ഐക്യമലയാള പ്രസ്ഥാനം സമരം ആരംഭിച്ചത്.

pscexam
Comments (0)
Add Comment