പി.എസ്.സി റാങ്കുലിസ്റ്റുകള്‍ ആറുമാസത്തേക്ക് നീട്ടണം:രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, September 1, 2020

പി.എസ്.സി റാങ്കുലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.യുവാക്കളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നടപടിയിലും പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് അനുവിന്‍റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിലും പ്രതിഷേധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ ഉപവാസ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

റാങ്കുലിസ്റ്റ് റദ്ദാക്കപ്പെട്ടതിന്‍റെ പേരില്‍ ഇനിയൊരു ആത്മഹത്യ ഉണ്ടാകരുത്. സര്‍ക്കാരിന്‍റെ അനാവശ്യ പിടിവാശിയാണ് എല്ലാത്തിനും കാരണം. അനുവിന്‍റെ ആത്മഹത്യ കുടുംബത്തിന് വരുത്തിയ നഷ്ടം മറ്റൊന്നിനും പകരം വയ്ക്കാനാവില്ല. എക്‌സൈസ് വകുപ്പില്‍ നിലനിന്നിരുന്ന സീനിയോറിറ്റി തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു. അങ്ങനെയെങ്കില്‍ അനുവിന് ഉള്‍പ്പെടെ റാങ്ക് പട്ടികയില്‍ ഇടം നേടിയ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നല്‍കാന്‍ കഴിയുമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കര്‍ ആവശ്യപ്പെട്ടാല്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ കഴിയും.എന്നാല്‍ സര്‍ക്കാര്‍ അതിന് തയ്യാറായില്ല. ഈ മാസം 20 ന് കൂടുതല്‍ പി.എസ്.സി റാങ്ക് പട്ടിക റദ്ദാക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

teevandi enkile ennodu para