എസ്എഫ്‌ഐ നേതാക്കളുടെ പരീക്ഷ തട്ടിപ്പ്: : പി.എസ്.സി പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് മരവിപ്പിച്ചേക്കും

Jaihind News Bureau
Tuesday, August 6, 2019

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിഎസ്‌സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്നതിന് തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് മരവിപ്പിച്ചേക്കും. പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പരീക്ഷയിലായിരുന്നു കത്തിക്കുത്ത് കേസിലെ പ്രതികളും എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികളുമായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ ക്രമക്കേട് നടത്തിയത്. പരീക്ഷയ്ക്കിടെ ക്രമക്കേട് നടന്നുവെന്ന് പിഎസ്.സി വിജിലന്‍സ് സംഘം കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ മൂവരെയും റാങ്ക് പട്ടികയില്‍ നിന്നൊഴിവാക്കാന്‍ പി എസ് സി യോഗം തീരുമാനിച്ചിരുന്നു.

അതിനിടെ ഉത്തരക്കടലാസ് ചോർച്ചയിൽ യൂണിവേഴ്‌സിറ്റി കോളേജിലെ മുൻ പ്രിൻസിപ്പൽമാരെ ചോദ്യം ചെയ്തു. അന്വേഷണം മുൻ അധ്യാപകരിലേക്കും നീങ്ങുന്നു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കന്‍റോൺമെന്‍റ് സിഐ ആവശ്യപ്പെട്ടു.

teevandi enkile ennodu para