കോഴിക്കോട്: പിഎസ്‌സി അംഗത്വത്തിന് ലക്ഷങ്ങൾ കോഴ വാങ്ങിയ വിവാദത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ബഹുജന മാർച്ച് നടത്തി. മുഹമ്മദ് റിയാസിന്‍റെ ചെറുവണ്ണൂരിലെ ഓഫീസിലേക്ക് ബേപ്പൂർ – ഫറോക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ. പ്രവീൺകുമാർ മാർച്ച് ഉദ്‌ഘാടനം ചെയ്തു.
ഓഫീസിന് സമീപം പോലീസ് മാർച്ച് തടഞ്ഞു. ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് രാജീവ് തിരുവച്ചിറ അധ്യക്ഷനായി. ഫറോക്ക് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് കെ. തസ്സ്വ്വീർ ഹസ്സൻ, നേതാക്കളായ ദിനേശ് പെരുമണ്ണ, സുരേഷ് കീച്ചമ്പ്ര, പി. കുഞ്ഞി മൊയ്തീൻ, സുബൈർ കളത്തിൽ, രാജേഷ് അച്ചാറമ്പത്ത് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.