പി എസ് സി ചെയർമാൻ ഇന്ന് ഗവർണറെ കാണും; കൂടിക്കാഴ്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ

Jaihind News Bureau
Monday, July 22, 2019

പി എസ് സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പി എസ് സി ചെയർമാൻ ഇന്ന് ഗവർണറെക്കാണും. പരാതികളുടെ പശ്ചാത്തലത്തിൽ ചെയർമാനെ ഗവർണർ വിളിപ്പിക്കുകയായിരുന്നു. വധശ്രമകേസിലെ മുഖ്യപ്രതികൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ വിശദാംശങ്ങളുമായി കൂടിക്കാഴചക്ക് എത്താനാണ് ഗവർണർ നൽകിയിരിക്കുന്ന നിർദേശം. നേരത്തേ കേരള സർവ്വകലാശാല വൈസ് ചാൻസിലറുമായും ഗവർണർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന സംഘർഷങ്ങളെയും പരീക്ഷാ ക്രമക്കേടുകളെയും ഗവർണർ രൂക്ഷമായി വിമർശിച്ചിരുന്നു.