വഖഫ് നിയമനത്തില്‍ സർക്കാർ പിന്നോട്ട്; തീരുമാനം ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സമസ്ത

Jaihind Webdesk
Tuesday, December 7, 2021

 

വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിട്ട തീരുമാനം ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സമസ്ത നേതാക്കള്‍. വിശാലമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക്​ ശേഷം മാധ്യമപ്രവർത്തകരോട്​ പ്രതികരിക്കുകയായിരുന്നു സമസ്​ത നേതാക്കൾ. അതേസമയം മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പുതുമയില്ലെന്നും നിയമം പിന്‍വലിക്കുംവരെ സമരവുമായി മുന്നോട്ടുപോകുമെന്നും മുസ്‌ലിംലീഗ് വ്യക്തമാക്കി.

തീരുമാനം പുനഃപരിശോധിക്കണമെന്ന്​ മുഖ്യമന്ത്രിയോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സമസ്ത നേതാക്കള്‍  പറഞ്ഞു. തീരുമാനം റദ്ദാക്കുമെന്ന്​ അറിയിച്ചിട്ടില്ലെന്ന്​ എസ്​വൈഎസ്​ സെക്രട്ടറി അബ്​ദു സമദ്​ പൂക്കോട്ടൂർ പറഞ്ഞു. ഭാവി പരിപാടികൾ സമസ്​തയുടെ ഉന്നത നേതാക്കൾ ചർച്ച ചെയ്​ത്​ തീരുമാനിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ മു​സ്​​ലിം സം​ഘ​ട​ന​ക​ൾ ഒ​റ്റക്കെട്ടായി രം​ഗ​ത്തു​വ​ന്ന​തോ​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ ആ​ലോ​ച​ന​ക്കു​ശേ​ഷം മ​തി​യെ​ന്ന നി​ല​പാ​ടി​ലേ​ക്ക്​ സ​ർ​ക്കാ​ർ ചു​വ​ടു​മാ​റ്റിയിരുന്നു. ​ബി​ൽ നി​യ​മ​സ​ഭ പാ​സാ​ക്കു​ക​യും ഗ​വ​ർ​ണ​ർ അം​ഗീ​ക​രി​ച്ച്​ വി​ജ്​​ഞാ​പ​ന​മി​റ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ന​വം​ബ​ർ 14ന് ​നി​യ​മ​വ​കു​പ്പ്​​ വി​ജ്​​ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ നി​ർ​ത്തി. വി​ജ്​​ഞാ​പ​ന​മി​റ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​ന​ങ്ങ​ൾ പി.​എ​സ്.​സി​ക്ക്​ വി​ടാ​ൻ ക​ര​ട്​ ച​ട്ട​ങ്ങ​ൾ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​ൻ ഭ​ര​ണ​വ​കു​പ്പ്​ വ​ഖ​ഫ്​ ബോ​ർ​ഡി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട​ണം. ക​ര​ട്​ ച​ട്ട​ങ്ങ​ൾ നി​യ​മ​വ​കു​പ്പി​ന്‍റെ ഉ​​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം സ​ർ​ക്കാ​ർ വി​ജ്​​ഞാ​പ​നം ചെ​യ്യു​ക​യും പി എ​സ് സി​ക്ക്​ അ​യ​ക്കു​ക​യും വേ​ണം. ഈ ​ന​ട​പ​ടി​ക​ളാ​ണ്​ ത​ൽ​ക്കാ​ലം നി​ർ​ത്തി​യ​ത്​.