വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കണം; കെ.എസ്.യു

തിരുവനന്തപുരം: വരുന്ന അദ്ധ്യായന വർഷത്തിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്.

25 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകില്ല എന്നുള്ള നിലപാട് റിസർച്ച് വിദ്യാർത്ഥികളെ ഉൾപ്പടെ പ്രതികൂലമായി ബാധിക്കുമെന്നും വിദ്യാർത്ഥി വിരുദ്ധമാണെന്നും കെ.എസ്.യു ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥികളെ എപിഎൽ ബിപിഎൽ അടിസ്ഥാനത്തിൽ സാമ്പത്തികമായി തരം തിരിക്കുന്ന മാനദണ്ഡം അംഗീകരിക്കാനാകില്ല , മലബാർ മേഖലയിൽ മതിയായ യാത്രാ സൗകര്യം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നില്ല. ഇത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം, കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള സർവ്വീസ് അവസാനിപ്പിച്ച സർവ്വീസുകൾ പുനരാരംഭിക്കണം തുടങ്ങിയ ആവശ്യങ്ങളും കെ.എസ്.യു ഉന്നയിച്ചു.

സംസ്ഥാനത്തിന് പുറത്തേക്ക് വിദ്യാർത്ഥികൾ ഉപരി പഠനത്തിനായി പോകുന്ന വർത്തമാനകാലത്ത് കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര ഒരുക്കി വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

കെ എസ് യു വിനെ പ്രതിനിധീകരിച്ചു സംസ്ഥാന ജന:സെക്രട്ടറി ആദേഷ്സുദർമനാണ് ഗതാഗത കമ്മീഷണറുമായി നടത്തിയ ചർച്ചയിൽ പങ്കെടുത്തത്.

Comments (0)
Add Comment