തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് സ്‌പോട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനത്തില്‍ സര്‍ക്കാരിന്റെ പുനരാലോചന.
വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. സ്‌പോട് ബുക്കിങില്‍ ഇളവ് അനുവദിക്കാനാണ് ആലോചന.
ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് സ്‌പോട് ബുക്കിങ് അനുവദിച്ചേക്കും. എങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരിന്റേതാവും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗമാണ് ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം മതി എന്ന് തീരുമാനിച്ചത്. സ്‌പോട് ബുക്കിങ് നിര്‍ത്തിയതിനെതിരെ ചില സംഘടനകള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു.