സർക്കാരിന്‍റെ സൗജന്യ റേഷൻ വിതരണം പാർട്ടിയുടെ നേതൃത്വത്തിൽ കൊണ്ടുവരാനുള്ള സിപിഎമ്മിന്‍റെ ശ്രമങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം

Jaihind News Bureau
Wednesday, April 1, 2020

സർക്കാരിന്‍റെ സൗജന്യ റേഷൻ വിതരണം പാർട്ടിയുടെ നേതൃത്വത്തിൽ കൊണ്ടുവരാനുള്ള സിപിഎമ്മിന്‍റെ ശ്രമങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം. കോഴിക്കോട് പേരാമ്പ്രയിൽ സിപിഎമ്മിന്‍റെ നീക്കങ്ങൾക്കെതിരെ കളക്ടർ ഉൾപ്പെടെയുള്ളവർക്കു പരാതി നൽകാൻ ഒരുങ്ങുകയാണ് കോൺഗ്രസ് പ്രവർത്തകർ.

കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ വ്യാപിക്കുമ്പോഴും പാർട്ടി നേട്ടങ്ങൾക്കായി സർക്കാർ സംവിധാനങ്ങളെ ഉപയോഗപ്പെടുത്താനാണ് സിപിഎം പ്രവർത്തകർ ശ്രമിക്കുന്നത്. സർക്കാരിന്‍റെ സൗജന്യ റേഷൻ ഇന്ന് വിതരണം ചെയ്തു തുടങ്ങുന്ന സാഹചര്യത്തിൽ പാർട്ടി പ്രവർത്തകർ നേരിട്ട് ഇടപെട്ടു മറ്റു പാർട്ടിക്കാരെ മാറ്റി നിർത്തണമെന്ന് സിപിഎം ജനപ്രതിനിധി ആഹ്വാനം ചെയ്യുന്ന ഓഡിയോ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുകയാണ്‌.

സർക്കാർ സംവിധാനങ്ങളെ പാർട്ടിയുടെ കീഴിൽ കൊണ്ടുവരാനുള്ള ഈ ശ്രമത്തിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്കു ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.

teevandi enkile ennodu para