ശബരിമല : സർക്കാരിന്റെ നടപടികൾക്കെതിരെ വ്യാപകമായ പ്രതിഷേധം

Jaihind Webdesk
Monday, December 3, 2018

Sabarimala-Nada-3

ശബരിമലയെ ഈ അവസ്ഥയിലെത്തിച്ച സർക്കാരിന്റെ നടപടികൾക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് അയ്യപ്പഭക്തർക്കുള്ളത്. തിരക്കു കുറഞ്ഞതിനാൽ നന്നായി ഭർശനം നടത്താൻ കഴിഞ്ഞെങ്കിലും ഈ മണ്ഡലകാലം ഇങ്ങനെയായതിൽ കടുത്ത പ്രതിഷേധമാണ് അയ്യപ്പൻമാർ പ്രകടിപ്പിക്കുന്നത്.

യുവതീ പ്രവേശനത്തിന് അനുമതി നൽകി സുപ്രീം കോടതി വിധി പ്രഖ്യാപിച്ച ഉടൻ തന്നെ ശബരിമലയിലേക്ക് യുവതികളായവനിതാ പോലീസിനെയും ആക്ടിവിസ്റ്റുകളെയും എത്തിക്കുവാൻ ശ്രമിച്ച സർക്കാർ നടപടികളാണ് ഈ മണ്ഡലക്കാലത്ത് ശബരിമലയിൽ തിരക്കു കുറയുന്നതിന് പ്രധാന കാരണമായത്. എരുമേലിയിൽ നിന്ന് കാനനപാതയിലൂടെ സന്നിധാനത്തെത്തിയ ഭക്തന്റെ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.

കൂടാതെ ചരിത്രത്തിലാദ്യമായി സന്നിധാനത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയത് അയ്യപ്പഭക്തരുടെ മനസ്സിൽ ആഴത്തിലുള്ള മുറിവാണ്‌ സൃഷ്ടിച്ചത്.

ദിവസേന ഒന്നര ലക്ഷം പേർ ദർശനം നടത്തിയിരുന്ന ശബരിമലയിൽ ഇപ്പോൾ എത്തുന്നത് നാല്പതിനായിരം പേരിൽ താഴെ ഭക്തരാണ്.പോലീസ് നിയന്ത്രണങ്ങൾ മൂലം നെയ്യഭിഷേകം പോലും നടത്താൻ കഴിയാതെ തിരിച്ചു മലയിറങ്ങേണ്ടി വന്നതും ശരണം വിളിച്ചാൽ അറസ്റ്റു ചെയ്യുമെന്ന അവസ്ഥയും ആദ്യാനുഭവമാണ് ശബരിമലയിൽ സംഘപരിവാർ സംഘടകൾക്ക് സന്നിധാനത്ത് പോലീസ് മൈക്ക് നൽകിയവർ തന്നെ ഉയർത്തുന്ന ന്യായീകരണങ്ങൾ തള്ളിക്കളയുകയാണ് അയ്യപ്പ വിശ്വാസികൾ.

https://youtu.be/AAkclamSYFs