രാത്രി പട്രോളിങ്ങ് ഉറപ്പ് നൽകി വനംവകുപ്പ്; പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ച് നാട്ടുകാർ

മാനന്തവാടി: വയനാട് പടമലയില്‍ യുവാവിനെ കൊലപ്പെടുത്തിയ കാട്ടാന ബേലൂര്‍ മഗ്നയെ പിടികൂടാത്തതിലുള്ള പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു. രാത്രി പട്രോളിങ് ടീമുണ്ടാകുമെന്ന് വനംവകുപ്പ് അറിയിച്ചു. കുടിയേറ്റ മേഖലയായ മണ്ണുണ്ടിയിൽ 5 യൂണിറ്റ്  ടീമിനെയാണ് പട്രോളിങിനായി ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെയാണ് നാട്ടുകാർ താല്കാലികമായി പ്രതിഷേധം അവസാനിപ്പിച്ചത്. പടമല മണ്ണുണ്ടി, ചാലിദ്ധ,രണ്ടാംഗേറ്റ് മേഖലയിലാണ് പട്രോളിങ് നടത്താൻ തീരുമാനം. പ്രതിഷേധത്തിന്‍റെ ഭാഗമായി തടഞ്ഞുവെച്ച വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ വിട്ടയച്ചു.

ട്രാക്കിം​ഗ് തടസ്സപ്പെട്ടതോടെയാണ് ദൗത്യം അവസാനിപ്പിച്ചത്. ചെമ്പകപ്പാറ ഭാ​ഗത്തുനിന്ന് ആന മണ്ണുണ്ടി ഭാ​ഗത്തേക്ക് നീങ്ങിയിരുന്നു. ദൗത്യസംഘം അരികിലെത്തിയപ്പോഴാണ് ആന സ്ഥാനം മാറിയത്. ട്രാക്ക് ചെയ്യാൻ കഴിയാതെ വന്നതോടെ ദൗത്യം സങ്കീർണമായതായായിരുന്നു സൂചന.

Comments (0)
Add Comment