കൊല്ലം  ബൈപ്പാസിൽ ടോൾ പിരിവിനെതിരെ പ്രതിഷേധം ; സംഘർഷം

Jaihind Webdesk
Thursday, June 17, 2021

കൊല്ലം : കൊല്ലം  ബൈപ്പാസിൽ ടോൾ പിരിവ് തുടങ്ങാനുള്ള  ശ്രമത്തില്‍ പ്രതിഷേധം തുടരുന്നു. രാവിലെ മുതൽ ടോൾ ഏർപ്പെടുത്താന്‍ കരാർ കമ്പനി അധികൃതർ ശ്രമം ആരംഭിച്ചെങ്കിലും വിവിധ സംഘടനകൾ പ്രതിഷേധവുമായി എത്തി ടോൾ ബൂത്ത് ഉപരോധിച്ചിരിക്കുകയാണ്. കൊവിഡ് മൂലം സമൂഹം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സമയത്ത് ടോൾ പിരിവ് അനുവദിക്കില്ലെന്നും പ്രദേശവാസികൾക്ക് കൂടുതൽ ഇളവുകൾ വേണമെന്നും ആവശ്യപ്പെട്ടാണ് സമരം.