ഏഴു വയസുകാരൻ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കാൻ ശ്രമം; തൊടുപുഴയിൽ മാർച്ചും മെഴുകുതിരി തെളിച്ച് പ്രതിഷേധവും

തൊടുപുഴയിൽ അമ്മയുടെ കാമുകന്‍റെ ക്രൂരമർദ്ദനമേറ്റ് ഏഴു വയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നു എന്ന് ആരോപിച്ച് തൊടുപുഴയിൽ മാർച്ചും മെഴുകുതിരി തെളിച്ച് പ്രതിഷേധവും നടത്തി. നാഷണൽ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

തൊടുപുഴയിൽ അമ്മയുടെ കാമുക‍ന്‍റെ ക്രൂരമർദ്ദനമേറ്റ് ഏഴു വയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നു എന്ന് ആരോപിച്ച് നാഷണൽ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ തൊടുപുഴ ഗാന്ധി സ്‌ക്വയറിലേക്ക് മാർച്ചും മെഴുകുതിരി തെളിച്ച് പ്രതിക്ഷേധവും നടത്തി. സോഷ്യൽ മീഡിയ വഴിയുള്ള കൂട്ടായിമയാണ് നാഷണൽ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. സംഭവത്തിൽ കുട്ടിയുടെ അമ്മയ്‌ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഇതിനു പിന്നിൽ വൻ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നും ഇവർ ആരോപിച്ചു.

കുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ അമ്മയുടെ പങ്ക് വ്യക്തമാണെന്നും അമ്മയ്‌ക്കെതിരെ നിയമനടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നല്കി. എൻ.സി.പി.സി പ്രസിഡന്റ് അജോ കുറ്റിക്കൻ പ്രതിഷേധം ഉൽഘടനം ചെയ്തു. ചെയർമാൻ റിവ തോളൂർ ഫിലിപ്പ് അധ്യക്ഷനായി. ഭാരവാഹികളായ ലിന്റോ ജെ കൊന്നാനികാട്ട് , ജസ്റ്റിൻ ജെ. തൈക്കാട്ട്, ഷെറിൻ റാഫി, അഖിൽ ശശി, ഡിജോ. സി. കാപ്പൻ, ശിഖ ബിനോയ്, സ്മിത ദാസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് തുടർപരിപാടികൾക്കായി കർമസമിതിക്കും രൂപം നൽകി

Pradhisheda jwalaThodupuzha
Comments (0)
Add Comment