കൊല്ലം : ചാത്തന്നൂരിനടുത്ത് കാരങ്കോട്ട് കെ-റെയിലിനായി സ്ഥലം അളക്കലിനെതിരെ പ്രതിഷേധം. കെ-റെയിൽ വിരുദ്ധ സമര സമിതി ജില്ലാ കൺവീനർ ബി രാമചന്ദ്രനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചാത്തന്നൂർ മേഖലയിലെ വിവിധ വില്ലേജുകളിൽ കെ-റെയിലിനായി സ്ഥലമളക്കലും കല്ലിടീലും തുടരുകയാണ്. ഇതിനെതിരെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധങ്ങളും ശക്തമാണ്.