കെ ടി ജലീലിന് എതിരായ പ്രക്ഷോഭം തുടരുമെന്നും നാളെ നിയമസഭയിൽ അവതരിപ്പിക്കുമെന്നും പി.കെ ഫിറോസ്. ഇക്കാര്യത്തില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിക്കാരനും സ്വജനപക്ഷപാതിയുമായ മന്ത്രിയും ജനങ്ങളും തമ്മിലുള്ള പ്രശ്നമാണിത്.
കെ എം ഷാജിക്ക് എതിരെ ഒരു വ്യക്തി വാറോല കൊണ്ടു വന്നാൽ തകരുന്നതല്ല ലീഗിന്റെ മതേതരത്വം. നികേഷ് രാഷ്ട്രീയത്തിൽ മാന്യതയില്ലാത്ത വ്യക്തിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനവിധി അംഗീകരിക്കാത്ത വ്യക്തിയെ ഇതിലും മോശമായ പദം ഉപയോഗിച്ചാണ് വിശേഷിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ രാജ്യത്തിന്റെ പരമോന്നത വിധി അനുകൂലമായിരിക്കും എന്നും ഫിറോസ് ശുഭാപ്തി വിശ്വാസത്തോടെ പറഞ്ഞു. ലഘുലേഖ ഉണ്ടാക്കിയത് ആരാണെന്ന് വ്യക്തമാകണം. എക്കാലവും പിണറായിയുടെ പോലീസ് ഭരണം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് കെ ടി ജലീലിനെ വേട്ടയാടില്ലെന്നും എന്നാല്‍ ആരോപണത്തിനും തെളിവിനും ജലീലിന് മറുപടി പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പി.കെ ബഷീർ എംഎൽഎയുടെ പരാമർശത്തിന് അദ്ദേഹം മറുപടി പറയണം. ഏത് സാഹചര്യത്തിലാണ് അത് എന്ന് വ്യക്തമല്ല.
യാത്രക്ക് ലഭിക്കുന്ന ക്ഷേത്ര സ്വീകരണങ്ങളിൽ തെറ്റില്ല. ക്ഷേത്രങ്ങൾ മതസൗഹാർദത്തിന്റെ കേന്ദ്രങ്ങൾ ആയതിനാൽ യാത്രക്ക് ക്ഷേത്രങ്ങളിൽ സ്വീകരണം ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.