കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണം : ഡിപിആർ ആറ്റിലൊഴുക്കി പ്രതിഷേധം

Jaihind Webdesk
Sunday, February 13, 2022

കണ്ണൂർ : കെ റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ റെയിൽ വിരുദ്ധസമിതിയുടെ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോടിമത ബോട്ട് ജെട്ടിക്ക് സമീപം ഉള്ള കൊടൂരാറ്റിൽ കെ റെയിൽ പദ്ധതിയുടെയുടെ ഡി പി ആർ ഒഴുക്കി പ്രതിഷേധിച്ചു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജനകീയ സമിതിയുടെ ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വി ജെ ലാലി, പ്രിൻസ് ലൂക്കോസ്, സജി മഞ്ഞക്കടമ്പിൽ തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു.