ശ്രീജേഷിന് പുരസ്കാരം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധം ; സർക്കാരിനെതിരെ സമൂഹമാധ്യമങ്ങള്‍

Jaihind Webdesk
Sunday, August 8, 2021

തിരുവനന്തപുരം : ടോക്കിയോ ഒളിംപിക്സ് ഹോക്കിയില്‍ വെങ്കലമെഡല്‍ നേടിയ ഹോക്കി ടീം അംഗം പി.ആര്‍. ശ്രീജേഷിന് കേരളം അര്‍ഹിക്കുന്ന പുരസ്കാരം പ്രഖ്യാപിക്കാത്തില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. ഹോക്കി കേരള ശ്രീജേഷിന് അഞ്ചുലക്ഷം രൂപയും ടീമിന് അഞ്ചുലക്ഷം രൂപയും പ്രഖ്യപിച്ചതൊഴിച്ചാല്‍ മറ്റൊരു പുരസ്കാരവും സംസ്ഥാനം പ്രഖ്യാപിച്ചിരുന്നില്ല. ഇതിനെതിരെയാണ് സമൂഹമാധ്യമങ്ങള്‍ രംഗത്തെത്തിയത്.

ഹോക്കി ടീമിലെ പഞ്ചാബ് കളിക്കാർക്ക് ഒരു കോടി രൂപ വീതം അമരീന്ദർ സിങ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ജാവലിനില്‍ സ്വർണ്ണമെഡല്‍ നേടിയ നീരജ് ചോപ്രയ്ക്കും  അമരീന്ദര്‍ സിങ്  രണ്ടുകോടിരൂപ പ്രഖ്യാപിച്ചു. ഇതെല്ലാം എടുത്തുപറഞ്ഞാണ് സംസ്ഥാന സര്‍ക്കാനിനെതിരായ വിമര്‍ശനം.   ചരിത്രനേട്ടവുമായെത്തുന്ന ശ്രീജേഷിന് പുരസ്കാരം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പോയെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് പത്മിനി തോമസ് പറഞ്ഞു.