ജെഎൻയുവിൽ ഫീസ് വർധനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥികൾ

Jaihind News Bureau
Wednesday, November 13, 2019

ജെ എൻ യു സമരം 18 ആം ദിവസത്തിലേക്ക്. പ്രശ്ന പരിഹാരത്തിന് വൈസ് ചാന്‍സലര്‍ ചർച്ചക്ക് തയ്യാറാകണം എന്ന് വിദ്യാർഥികൾ. സമരം ക്യാമ്പസിനുള്ളിൽ ഇന്ന് മുതൽ ശക്തമാക്കാൻ തീരുമാനിച്ച് വിദ്യാർത്ഥികൾ.

ഫീസ് വർധനയ്‌ക്കെതിരെ വിദ്യാർത്ഥികൾ ക്യാംപസ് അടച്ചിട്ട് പ്രതിഷേധിക്കും. വൈസ് ചാൻസിലറെ പുറത്താക്കണമെന്നത് ഉൾപ്പടെയാണ് വിദ്യാർത്ഥികളുടെ ആവശ്യം. വിദ്യാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി അധ്യാപക സംഘടനയും. അതേസമയം വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് അധികൃതർ.